മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ വധശ്രമക്കേസ്: ജഡ്ജിയില്‍ വിശ്വാസമില്ലെന്നു പ്രതികള്‍ കോടതിയില്‍
Wednesday, August 5, 2015 12:43 AM IST
പത്തനംതിട്ട: മുന്‍ ചീഫ് സെക്രട്ടറി സി. പി. നായരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജഡ്ജിയില്‍ വിശ്വാസമില്ലെന്നു പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇന്നലെ പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നില്‍ കേസ് എടുത്തപ്പോഴാണ് സംഭവം. കേസ് വിസ്താരം നടക്കുന്ന കോടതിയിലെ ജഡ്ജിയില്‍ വിശ്വാസം ഇല്ലെന്നു തങ്ങള്‍ അറിയിച്ചതായി പ്രതികള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് എഴുതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.


പത്തനംതിട്ട അതിവേഗ കോടതിയില്‍ ആയിരുന്നു ഈ കേസ് വിചാരണ നടന്നിരുന്നത്. അതിനിടെ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. സര്‍ക്കാര്‍ തീരുമാനം വിവാദമായപ്പോള്‍ ഉത്തരവ് കോടതിയിലെത്താനും കാലതാമസമുണ്ടായി. ഇതിനാല്‍ കേസിന്റെ വിചാരണ തുടരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.