എസ്സിഎംഎസില്‍ പിജിഡിഎം നാലാം ബാച്ച് ആരംഭിക്കുന്നു
Wednesday, August 5, 2015 12:44 AM IST
കൊച്ചി: അഡ്മിഷന്‍ റെഗുലേറ്ററി കമ്മിറ്റിയുടെ പ്രവേശന പരീക്ഷയില്‍ (കെ-മാറ്റ്) യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാന്‍ എസ്സിഎംഎസ് നാലാമതൊരു പിജിഡിഎം ബാച്ച് കൂടി ഈ വര്‍ഷം ആരംഭിക്കുന്നു. ഈ പ്രോഗ്രാമിന് എഐസിടിഇയുടെ അനുമതിയും എംബിഎയ്ക്കു തുല്യമെന്ന എഐയുയുടെ അംഗീകാരവുമുണ്ട്. കോഴ്സില്‍ ചേരാനാഗ്രഹിക്കുന്ന കെ-മാറ്റ് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിക്കാവുന്നതാണ്. ംംം.രൊ.ലറൌ.ശി എന്ന വെബ്സൈറ്റില്‍ വിശദവിവരങ്ങളുണ്ട്. 24ന് ക്ളാസുകള്‍ ആരംഭിക്കുന്നതിനാല്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2623803/4 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.