സ്റുഡന്റ് ആന്‍ഡ് യംഗ് പ്രഫഷണല്‍ കോണ്‍ഗ്രസ് രാജഗിരിയില്‍
Wednesday, August 5, 2015 12:45 AM IST
കൊച്ചി: ദി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സ് (ഐഇഇഇ) സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ സ്റുഡന്റ് ആന്‍ഡ് യംഗ് പ്രഫഷണല്‍ കോണ്‍ഗ്രസിന് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി വേദിയാവും. വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയാണു കോണ്‍ഗ്രസ്. ഐഇഇഇ കേരള ചാപ്റ്ററാണ് സംഘാടകര്‍. തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 24 പ്രഫഷണല്‍ പ്രഭാഷകരും കോണ്‍ഗ്രസില്‍ പങ്കെടുക്കും.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ പ്രഫ. ലോറന്‍സ് ജെന്‍കിന്‍സ് ഉദ്ഘാടനം ചെയ്യും. സി. ബാലഗോപാല്‍, അലോക് ഗോയല്‍, അനുരാഗ് ബത്ര, ബിലാല്‍ ഗാലിബ്, പ്രഹ്ളാദ് വടക്കേപാട്ട്, അന്‍സന്‍ ബെന്‍, സുരേഷ് നായര്‍, പി.എം. ശശി, സതീഷ് ബാബു തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. കെ.വി. ശ്രീദേവ് ശ്യാം, ഗായത്രി വി. മേനോന്‍, ജയറാം ശങ്കര്‍, ആദിഥ് എസ്. മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.