വര്‍ധിപ്പിച്ച ക്ഷാമബത്ത ഓഗസ്റിലെ ശമ്പളത്തിനൊപ്പം
Wednesday, August 5, 2015 12:18 AM IST
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം ക്ഷാമബത്തകൂടി അനുവദിച്ച് ധനമന്ത്രി കെ.എം. മാണി ഉത്തരവിട്ടു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 86 ശതമാനമായി ഉയരും. 2015 ജനുവരി മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. വര്‍ധിപ്പിച്ച ഡിഎ ഓഗസ്റിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശിക പിഎഫില്‍ ലയിപ്പിക്കും.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം ഏകദേശം ആയിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാവുക. ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കു തെന്നു മന്ത്രി മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.