വ്യാജരേഖകള്‍ ഹാജരാക്കി ബാങ്ക് വായ്പ: മൂന്നുവര്‍ഷം തടവ്
Friday, August 28, 2015 1:23 AM IST
കൊച്ചി: വ്യാജരേഖകള്‍ ഹാജരാക്കി വായ്പയെടുത്തു ബാങ്കിനു നഷ്ടമുണ്ടാക്കിയ കേസിലെ പ്രതിക്കു മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എല്‍ബിജെ പ്ളാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.എ. കുട്ടയ്യയെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചത്. സിബിഐയുടെ ആന്റി കറപ്ഷന്‍ ബ്യൂറോ കൊച്ചി ശാഖയാണു കേസ് അന്വേഷിച്ചത്.

അഗളി താലൂക്കിലെ കല്ലാമല വില്ലേജില്‍ കാപ്പിത്തോട്ടം വാങ്ങുന്നതിനായുള്ള വായ്പയ്ക്കായി കെ.എ.കുട്ടയ്യ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എറണാകുളം ഓവര്‍സീസ് ബ്രാഞ്ചില്‍ 1996 ജനുവരി നാലിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.