ആഫ്രിക്കന്‍ തോട്ടണ്ടിയുമായി വിദേശകപ്പല്‍ കൊല്ലത്തേക്ക്
Friday, August 28, 2015 1:24 AM IST
കൊച്ചി: ആഫ്രിക്കന്‍ തോട്ടണ്ടിയുമായി എത്തുന്ന വിദേശ കപ്പലിനെ വരവേല്‍ക്കാന്‍ കൊല്ലം തുറമുഖം ഒരുങ്ങി. അരനൂറ്റാണ്ടത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തരത്തില്‍ വിദേശത്തുനിന്നു തോട്ടണ്ടിയുമായി കപ്പല്‍ കൊല്ലത്ത് എത്തുന്നത്.

മെര്‍ലിസ് ലോജിസ്റിക്സിന്റെ നേതൃത്വത്തിലാണ് തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളുടെ വെല്ലുവിളി അതിജീവിച്ചു സാഗാ ഇംപക്സ് പിടിഇ ലിമിറ്റഡ് എന്ന സിംഗപ്പൂര്‍ വെസല്‍ ചാര്‍ട്ടറെക്കൊണ്ടു ചരക്ക് കൊല്ലത്ത് ഇറക്കാന്‍ സാഹചര്യമൊരുക്കിയത്. കപ്പലില്‍ വരുന്ന കശുവണ്ടി കൊല്ലത്തു കസ്റംസ് ക്ളിയറന്‍സ് നടത്തി സൂക്ഷിക്കേണ്ട ചുമതല എസ്എസ് മാരിടൈം എന്ന സ്റീവ് ഡൊറിംഗ് കമ്പനിക്കാണ്. കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്ത് ഇനിയും തോട്ടണ്ടിയുമായി കപ്പലുകള്‍ എത്തിക്കാന്‍ കഴിയുമെന്ന് മെര്‍ലിസ് ലോജിസ്റിക്സ് ഡയറക്ടര്‍ ഡെന്‍സില്‍ ജോസ് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൂത്തുക്കുടിയിലും കൊച്ചിയിലുമെത്തുന്ന കപ്പലുകളില്‍നിന്നു കണ്െടയ്നര്‍ ലോറികളിലൂടെ കൊല്ലത്ത് എത്തിച്ചിരുന്ന പതിവ് പടിപടിയായി ഇല്ലാതാകുമെന്നും ഡെന്‍സില്‍ ജോസ് പറഞ്ഞു.


ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസോയില്‍നിന്നാണു കപ്പല്‍ എത്തുന്നത്. ജൂലൈ 25ന് പുറപ്പെട്ട കപ്പലാണ് 30ന് ഇവിടെ എത്തുന്നത്. 120 മീറ്റര്‍ നീളമുള്ള കപ്പലില്‍ 64,939 ചാക്കുകളിലായി 5,456 ടണ്‍ തോട്ടണ്ടിയാണ് ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.