കവിയൂരില്‍ എംജി യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സിനു തുടക്കമായി
കവിയൂരില്‍ എംജി യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സിനു തുടക്കമായി
Friday, August 28, 2015 1:25 AM IST
കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താന്‍ യൂണിവേഴ്സിറ്റി പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ.പി.ജെ.കുര്യന്‍. കവിയൂരിലെ എംജി യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യൂണിവേഴ്സിറ്റികളുടെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍ വളരെ പിന്നിലാണ്. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ തന്നെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ ഗുണനിലവാരത്തില്‍ കാതലായ വ്യതിയാനങ്ങള്‍ കാണാം. ഇത് പരിഹരിക്കാനും വിദ്യാര്‍ഥികളിലെ ആശയ വിനിമയശേഷിയും തൊഴില്‍ നിപുണതയും ഉറപ്പാക്കാനും യൂണിവേഴ്സിറ്റികള്‍ ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിക്കണം. കവിയൂരിലെ യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സിനെ മാതൃകാ സ്ഥാപനമാക്കി മാറ്റാന്‍ ശ്രദ്ധിക്കണമെന്ന് പ്രഫ.പി.ജെ.കുര്യന്‍ പറഞ്ഞു.

യോഗത്തില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ടയിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ഡയസ്പോരാ, സ്റഡി സെന്റര്‍ ആരംഭിക്കുമെന്നും വി.സി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.


ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. സിന്‍ഡിക്കറ്റ് അംഗങ്ങളായ പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, ഏബ്രഹാം ജെ.കലമണ്ണില്‍, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സജീവ്, അഡ്വ.റജി തോമസ്, ഡോ.സജി ചാക്കോ, ശാന്തി.പി.നായര്‍, എലിസബത്ത് മാത്യു, അഞ്ജു ശങ്കരമംഗലം, അഡ്വ.രെജിത്ത്കുമാര്‍, അജിതാ തമ്പി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്, പ്രതാപചന്ദ്ര വര്‍മ്മ, എംജിയുഐഎസി കോഓര്‍ഡിനേറ്റര്‍ ഡോ.ജോജിത് അഞ്ജനാട്ട്, പിആര്‍ഒ ജി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഈ അക്കാദമിക വര്‍ഷം ബികോം (ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍), എംകോം കോഴ്സുകളാണ് ആരംഭിക്കുന്നത്. തുടക്കത്തില്‍ തോട്ടഭാഗം പാണ്ടിരിക്കല്‍ ബില്‍ഡിംഗ്സില്‍ വാടക കെട്ടിടത്തിലായിരിക്കും ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. കവിയൂര്‍ പഞ്ചായത്ത് യൂണിവേഴ്സിറ്റിക്ക് വിട്ടു നല്‍കിയിട്ടുള്ള മൂന്നേക്കര്‍ പത്തു സെന്റ് സ്ഥലത്ത് സ്വന്തമായ കെട്ടിടം നിര്‍മിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.