ഒരുങ്ങുക, ദൈവജനത്തോടൊപ്പം നവീകരണത്തിനായി: സിനഡ്
Friday, August 28, 2015 1:27 AM IST
കൊച്ചി: വിശ്വാസ പരിശീലന പരിപാടികള്‍ക്കൊപ്പം ദൈവാനുഭവത്തിലേക്കു നയിക്കുന്ന കൂട്ടായ പ്രാര്‍ഥനകളിലേയ്ക്കും കുട്ടികളുടെ ശ്രദ്ധതിരിക്കേണ്ടതുണ്െടന്നു സീറോ മലബാര്‍ സഭാ സിനഡ് അഭിപ്രായപ്പെട്ടു.

വിശ്വാസപരിശീലനം കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസിലാക്കി, നവീകൃതമായിട്ടുണ്െടങ്കിലും ആഴത്തില്‍ വിശ്വാസമുറപ്പിച്ച യുവജനസമൂഹങ്ങളെ വാര്‍ത്തെടുക്കുന്നുണ്േടാ എന്ന് ആശങ്കയുണ്ട്.

ക്ളാസുകളില്‍ പങ്കുവയ്ക്കപ്പെടുന്ന അറിവിനോടൊപ്പം കുരുന്നുകള്‍ക്കു കണ്ടുപഠിക്കാന്‍ മാതൃകകളായ വൈദികരും സന്യസ്തരും അല്മായപ്രേഷിതരും സഭയ്ക്കുണ്ടാകണം. ജീവിതമാതൃകകളാണ് ഇന്നിന്റെ സഭയ്ക്ക് അത്യാവശ്യം.

അന്തരിച്ച ഫാ.ഇമ്മാനുവേല്‍ തെള്ളിയുടെ നിര്യാണത്തില്‍ സിനഡ് അനുശോചനം രേഖപ്പെടുത്തി. സുറിയാനി പണ്ഡിതനായിരുന്ന ഇദ്ദേഹം സുറിയാനി നിഘണ്ടു, സുറിയാനി വ്യാകരണ പുസ്തകം എന്നിവയുടെ രചനയിലൂടെയും സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ചെയ്ത മഹത്തായ സേവനങ്ങള്‍ സിനഡ് അനുസ്മരിച്ചു.


കൊച്ചി കായലില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ സിനഡ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും സിനഡ് അറിയിച്ചു.

ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി രചിച്ച കുടുംബവിശുദ്ധീകരണം(ധ്യാനചിന്തകള്‍) സിനഡില്‍ പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പുസ്തകം പ്രകാശനം ചെയ്തത്. ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.