ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടി
Friday, August 28, 2015 1:29 AM IST
നെടുമ്പാശേരി: ഓണാഘോഷത്തിനു നാട്ടിലേക്കു വരുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ ഞെക്കിപ്പിഴിയുന്നു. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടാന്‍ 30000 മുതല്‍ 40000 രൂപ വരെയാണ് നിരക്ക്.

സാധാരണനിലയില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 8,000 മുതല്‍ 10,000 രൂപ വരെയാണ്. ഏറെ മലയാളികളുള്ള ദുബായ്, അബുദാബി, ഷാര്‍ജ, കുവൈറ്റ്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് ഭൂരിഭാഗം ഫ്ളൈറ്റുകളിലും സീറ്റില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.


അവസാന നിമിഷത്തില്‍ വിമാനത്താവളത്തിലെ കൌണ്ടറില്‍ അന്യായ നിരക്കില്‍ വില്‍ക്കാന്‍ നിശ്ചിത ശതമാനം ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന കീഴ്വഴക്കമുണ്ട്.

ഈ സീസണില്‍ ഈ രീതി ഉണ്െടന്നാണു യാത്രക്കാര്‍ പറയുന്നത്. പറയുന്ന തുക കൊടുത്താല്‍ ടിക്കറ്റ് കിട്ടും. ഇത് അരലക്ഷം വരെ ആകും. സെപ്റ്റംബര്‍ 15 വരെ ഇതാണു സ്ഥിതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.