യുവജനശാക്തീകരണത്തിനു മലയാളി വൈദികനു അരുണാചല്‍ സര്‍ക്കാര്‍ പുരസ്കാരം
യുവജനശാക്തീകരണത്തിനു മലയാളി വൈദികനു അരുണാചല്‍ സര്‍ക്കാര്‍ പുരസ്കാരം
Friday, August 28, 2015 1:32 AM IST
കുറവിലങ്ങാട്: വിശുദ്ധ ഡോണ്‍ബോസ്കോയുടെ ജന്മദ്വിശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ സലേഷ്യന്‍ വൈദികന് അരുണാചല്‍ സര്‍ക്കാരിന്റെ പുരസ്കാരം. വടക്കേഇന്ത്യയില്‍ മൂന്നരപതിറ്റാണ്ടായി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന കുറവിലങ്ങാട് മര്‍ത്ത്മറിയം ഇടവകാംഗം കോഴാ സ്വദേശി ഫാ. സിറിയക് കോച്ചേരിക്കാണ് അരുണാചല്‍ സര്‍ക്കാരിന്റെ സ്വാതന്ത്യ്രദിന സ്വര്‍ണമെഡല്‍ ലഭിച്ചത്.

അരുണാചല്‍ പ്രദേശിനു സംസ്ഥാന പദവി ലഭിച്ച ഫെബ്രുവരി 20ന് ഇറ്റാനഗറില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. സിറിയക് കോച്ചേരിക്ക് അവാര്‍ഡ് സമ്മാനിക്കും.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ യുവജനമുന്നേറ്റത്തിന് വഴിയൊരുക്കിയ ഡോണ്‍ ബോസ്കോ യൂത്ത് സെന്ററിന്റെ സ്ഥാപക ഡയറക്ടറെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ക്കാണ് ഫാ. സിറിയക് കോച്ചേരിക്ക് അരുണാചല്‍ സര്‍ക്കാര്‍ സ്വര്‍ണമെഡല്‍ നല്‍കുന്നത്. ഫാ. സിറിയക്കിനൊപ്പം വിവിധ തുറകളില്‍ വിശിഷ്ടസേവനം നടത്തിയ നാലുപേര്‍ക്കുകൂടി സ്വര്‍ണമെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


എസ്എസ്എല്‍സിക്കുശേഷം 1980ല്‍ അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്നു. 1994ല്‍ വൈദികപട്ടം സ്വീകരിച്ചു. മണിപ്പൂര്‍, ഇംഫാല്‍, നാഗലാന്‍ഡിലെ തുളി എന്നിവിടങ്ങളില്‍ ഡോണ്‍ബോസ്കോ സ്കൂളുകളുടെ വൈസ് പ്രിന്‍സിപ്പലായി സേവനം ചെയ്തു. ഇതിനിടയില്‍ യുവജനശാക്തീകരണവുമായി രംഗത്തിറങ്ങി. സര്‍ക്കാരുമായി ചേര്‍ന്ന് നൂറുകണക്കിന് പദ്ധതികളാണ് യുവജനങ്ങള്‍ക്കായി ഫാ. സിറിയക് നടപ്പിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.