ഡിസിഎല്‍ : പൊന്നോണത്തുമ്പികള്‍ ക്യാമ്പ് സമാപിച്ചു
Friday, August 28, 2015 1:38 AM IST
കല്‍പ്പറ്റ: ദീപിക ബാലസഖ്യം സംസ്ഥാന പ്രതിഭാ സംഗമം പൊന്നോണത്തുമ്പികള്‍ സമാപിച്ചു. നാലു ദിസങ്ങളിലായി കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളില്‍ നടന്ന ക്യാമ്പിനാണ് ഇന്നലെ സമാപനം കുറിച്ചത്.

കുരുന്നു പ്രതിഭകളിലെ കഴിവുകള്‍ കണ്െടത്തുന്നതിനും പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ഉതകുന്ന ക്ളാസുകളും സെമിനാറുകളും പഠനയാത്രകളും സംവാദങ്ങളും കലാമത്സരങ്ങളും രചനാ മത്സരങ്ങളും ആദിവാസി ഊര് സന്ദര്‍ശനവും ഉള്‍ക്കൊള്ളുന്നതായിരുന്നു പൊന്നോണത്തുമ്പികള്‍ ക്യാമ്പ്.നാം ഒരേ കുടുംബം എന്ന ആപ്തവാക്യവുമായി ഡിസിഎല്‍ കുരുന്നു പ്രതിഭകള്‍ ക്യാമ്പില്‍ സജീവമായിരുന്നു. പ്രഗല്‍ഭരായ അ ധ്യാപകരും വയനാട് ജില്ലാ കളക്ടറും വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

വയനാട് ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ കരിയര്‍ ഗൈഡന്‍സിനെക്കുറിച്ചും കുട്ടികളുടെ ദീപിക എഡിറ്റര്‍ എന്‍. അജിതന്‍ നമ്പൂതിരി വായനയുടെ കാഴ് ചപ്പുറം എന്ന വിഷയത്തിലും സെ ന്റര്‍ ഫോര്‍ ലേര്‍ണിംഗ് ആന്‍ഡ് ഡെവലപിംഗ് സ്റഡീസിലെ സീനിയര്‍ ഫാക്കല്‍റ്റി കെ.എസ്. ജെറീഷ് വയനാടിന്റെ ചരിത്ര പശ്ചാത്തലത്തെ ക്കുറിച്ചും ക്ളാസെടുത്തു. വിവിധ മത്സരങ്ങളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.


ക്യാമ്പിന്റെ സമാപന സമ്മേളനം വയനാട് പോലീസ് സൂപ്രണ്ട് എസ്. അജിത ബീഗം ഉദ്ഘാടനംചെയ് തു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാടപ്പള്ളി ക്കുന്നേല്‍ ഓണ സന്ദേശം നല്‍കി. കൊച്ചേട്ടന്‍ ഫാ.റോയി കണ്ണന്‍ചിറ, സെന്റ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ജെസി തോമസ്, ഡിസിഎല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, വയനാട് പ്രവിശ്യ കോ-ഓഡിനേറ്റര്‍ സിസ്റര്‍ ടീന, കല്‍പ്പറ്റ മേഖലാ ഓര്‍ഗനൈസര്‍ സജി തോമസ്, സെന്റ് ജോസഫ്സ് സ്കൂള്‍ ശാഖ ഡയറക്ടര്‍മാരായ വേദവ്യാസന്‍, ഷിംന, ബിനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.

23ന് കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളില്‍ കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലാണ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.