എസ്ആര്‍സി ഫോട്ടോഗ്രഫി അവാര്‍ഡ്
Friday, August 28, 2015 1:41 AM IST
കോട്ടയം: സ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം സംസ്ഥാനതലത്തില്‍ നടത്തിവരുന്ന എസ്ആര്‍സി ഫോട്ടോഗ്രഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക - ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് എന്‍ട്രിയായി അയയ്ക്കേണ്ടത്. വിഷയം: കാണാകേരളം (ഡിലെലി ഗലൃമഹമ). കേരളത്തിന്റെ തനതു കലാരൂപങ്ങള്‍, ആഘോഷങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, മനോഹര പ്രകൃതി ദൃശ്യങ്ങള്‍ എന്നീ ഗണത്തില്‍പ്പെടുന്ന പുറംലോകത്തിന് ഏറെ പരിചിതമല്ലാത്തതും കേരളത്തിന്റെ പൈതൃകത്തെ വെളിവാക്കുന്നതുമായ അപൂര്‍വ ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. ഫോട്ടോയോടൊപ്പം ആകര്‍ഷകമായ അടിക്കുറിപ്പും പേരും പൂര്‍ണമായ മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കണം. 12ണ്മ18 സൈസിലുള്ള കളര്‍ ഫോട്ടോയാണ് എന്‍ട്രിയായി അയയ്ക്കണ്ടത്. ഒരാള്‍ക്ക് ഒന്നു മുതല്‍ മൂന്ന് വരെ എന്‍ട്രികള്‍ അയയ്ക്കാം. അവാര്‍ഡിന് ലഭിക്കുന്ന എന്‍ട്രികള്‍ ദേശീയ സാക്ഷരതാമിഷന്‍ - സ്റേറ്റ് റിസോഴ്സ് സെന്റര്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും.


ഫോട്ടോയോടൊപ്പം ഒപ്പിട്ട സമ്മതപത്രം കൂടി അയയ്ക്കണം. ഒന്നാം സമ്മാനമായി 12,000 രൂപയും രണ്ടാം സമ്മാനമായി 8000 രൂപയും മൂന്നാം സമ്മാനമായി 6000 രൂപയും പ്രോത്സാഹന സമ്മാനം 2000 രൂപയുമാണ് നല്‍കുന്നത്.

പ്രസിദ്ധീകരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രതിഫലം നല്കും. എന്‍ട്രികള്‍ 2015 സെപ്റ്റംബര്‍ 30 നു മുമ്പ് ഡയറക്ടര്‍, സ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്ത് നന്ദാവനത്ത് പ്രവര്‍ത്തിക്കുന്ന സ്റേറ്റ് റിസോഴ്സ് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക. വിവരങ്ങള്‍ എസ്ആര്‍സി വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0471 2325101, 2325102 ംംം.ൃര.സലൃമഹമ.ഴ്ീ.ശി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.