ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ
ശബരിമലയില്‍  ഇന്ന് ഉത്രാട സദ്യ
Friday, August 28, 2015 1:22 AM IST
ശബരിമല: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്രം നട തുറന്നു. ഇന്നലെ വൈകുന്നേരം മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നട തുറന്ന് ദീപം തെളിച്ചു.

ഇന്നു മേല്‍ശാന്തിയുടെ വക യായി ഉത്രാട സദ്യ നടക്കും. സദ്യ ക്കുള്ള ഒരുക്കങ്ങള്‍ ഇന്നലെ ആരംഭിച്ചു. നാളെ ഡോ.മണികണ്ഠദാസിന്റെ നേതൃത്വത്തില്‍ തിരുവോണ സദ്യ ഒരുക്കും. 30ന് ദേവസ്വം ജീ വനക്കാരുടെ നേതൃത്വത്തില്‍ സദ്യ ഉണ്ടാകും. അന്നു രാത്രി നട അ ടയ്ക്കും. സഹസ്രകലശാഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവ വിശേഷാല്‍ പൂജകളായി നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.