ലാളിത്യത്തോടെ ഓണം ആഘോഷിക്കണം: കെസിബിസി
Friday, August 28, 2015 12:34 AM IST
കൊച്ചി: കേരള കത്തോലിക്കാ മെ ത്രാന്‍ സമിതി (കെസിബിസി) എ ല്ലാ മലയാളികള്‍ക്കും സമാധാ നത്തിന്റെയും സമൃദ്ധിയുടെയും ഐശ്വ ര്യത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും ഓണം ആശംസിച്ചു. ധൂര്‍ത്തും ആര്‍ഭാടവുമില്ലാതെ ലളി തമായി ഓണം ആഘോഷിക്കാന്‍ സാധിക്കണമെന്ന് കെസിബിസി ഓര്‍മിപ്പിച്ചു. പാവപ്പെട്ടവരെക്കുറിച്ച്, ചിന്തിക്കാനും അവര്‍ക്കുവേണ്ടി ത്യാഗപൂര്‍വം നമുക്കുള്ളതു പങ്കുവയ്ക്കാനും ഓണാഘോഷത്തിലൂടെ നമുക്കു സാധിക്കണം.

ആഘോഷാവസരങ്ങളില്‍ ദു രന്തങ്ങള്‍ക്കു വഴിവയ്ക്കുന്ന മദ്യ മെന്ന സാമൂഹിക വിപത്ത് ഓണത്തില്‍ നിന്ന് പൂര്‍ണമായി ഒഴി വാക്കണം. മദ്യമില്ലാതെ ഓണം ആഘോഷിക്കാന്‍ നമുക്കു കഴി യണം. മത, സാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാ ഹോദര്യവും ഐക്യവും സ്നേഹവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ പ്രസ്താവനയില്‍ ആശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.