സെപ്റ്റംബര്‍ ഒന്നിനു കേരളസഭയില്‍ പ്രകൃതിസംരക്ഷണ പ്രാര്‍ഥനാദിനം
Friday, August 28, 2015 12:36 AM IST
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ ആഹ്വാനത്തിന്റെ അടിസ്ഥാ നത്തില്‍ സര്‍വ സൃഷ്ടികളുടെയും സംരക്ഷണത്തിനുവേണ്ടി പ്രാര്‍ഥിക്കാനുള്ള ദിനമായി സെപ്റ്റംബര്‍ ഒന്ന് ആചരിക്കുമെന്നു കേരള ക ത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).

ഇന്നത്തെ പാരിസ്ഥിതിക പ്രതി സന്ധിക്കു പരിഹാരം കാണാന്‍ ക്രൈസ്തവരുടെ സംഭാവന ഉറപ്പാക്കണമെന്നും സൃഷ്ടി പരിപാ ലനം ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തിന്റെ സാരാംശ ഭാഗമാണെന്നും മാര്‍പാപ്പ പറയുന്നു.

ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധി നമ്മില്‍ നിന്ന് ഒരു ആധ്യാത്മിക മാനസാന്തരം ആവശ്യപ്പെടുന്നുണ്ട്. ദൈവത്തിന്റെ സൃഷ്ടി യുടെ സംരക്ഷകരായിരിക്കുക എന്നത് ക്രൈസ്തവര്‍ക്ക് തങ്ങളുടെ സുകൃതജീവിതത്തിന്റെ അടിസ്ഥാനഭാഗം തന്നെയാണ്.

ഓര്‍ത്തഡോക്സ് സഭ പ്രകൃതി സംരക്ഷണദിനമായി സെപ്റ്റംബര്‍ ഒന്നിനാണ് ആചരിക്കുന്നത്. അ വരുമായും മറ്റു ക്രൈസ്തവ വിശ്വാസികളുമായും ഇതര മതവിശ്വാസികളുമായും ഈ വിഷയത്തില്‍ ഒ ന്നിച്ചു പ്രവര്‍ത്തിക്കാന്‍ കത്തോ ലിക്കാ സഭ ആഗ്രഹിക്കുന്നു.


ഈ ദിനാചരണം പ്രാര്‍ഥനയ്ക്കും വിചിന്തനത്തിനും മാനസാന്തരത്തിനും സമുചിതമായ ജീവിതശൈലി സ്വീകരിക്കുന്നതിനും വേണ്ടിയാണ്. ഒന്നാം തീയതി ദിവ്യബലിമധ്യേ പ്രത്യേക പ്രാര്‍ഥനകളും തുടര്‍ന്നു പൊതുസമ്മേളനങ്ങളും പഠനക്ളാ സുകളും സംഘടിപ്പിക്കും.

പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് കൂടുതല്‍ അവബോധവും സമര്‍പ്പണവും വിശ്വാസികളില്‍ വളര്‍ത്തുകയാണ് പ്രാര്‍ഥനാദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു കെ സിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.