സഭാ കോടതിവിധികളെ അംഗീകരിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവേചനപരം
Friday, August 28, 2015 11:52 PM IST
കൊച്ചി: കത്തോലിക്കരുടെ വ്യക്തിനിയമമായ കാനോനിക നിയമത്തി ന്റെ അടിസ്ഥാനത്തിലുള്ള സഭാ കോടതിയുടെ വിധികളെ അംഗീകരിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിവേചനപരമാണെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍.
ക്രിസത്യന്‍ വ്യക്തിനിയമപ്രകാരം നട ത്തുന്ന വിവാഹങ്ങള്‍ സാധുവായി അംഗീകരിക്കുന്നതുപോലെ ഇതേ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠമായി വിലയിരുത്തി വിവാഹം അസാധുവാണെന്നു പ്രഖ്യാപിക്കുന്ന സഭാകോടതി വി ധിയും സിവില്‍ കോടതികള്‍ അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാഹ സംബന്ധമായ തര്‍ക്ക ങ്ങള്‍ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ നി യമാനുസൃതം സ്ഥാ പിക്കപ്പെട്ടിട്ടുള്ള സഭാകോടതികളുണ്ട്.

സുതാര്യവും വ്യക്തവുമായ നടപടിക്രമം പാലിച്ചും സ്വാഭാവിക നീതി ഉറപ്പാക്കിയും വിവാഹ കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും സാക്ഷികളെയും അറിയിച്ചും തെളിവുകള്‍ ശേഖരിച്ചും വസ്തുനിഷ്ഠമായി പരിശോധിച്ചും ശാസ്ത്രീയമായ രീതിയിലാണു സഭാ കോടതികള്‍ വിവാഹ സംബന്ധമായ കേസുക ളില്‍ വിധി പ്രസ്താവിക്കുന്നത്.


വിധിന്യായത്തില്‍ കേസിന് ആ സ്പദമായ വസ്തുതകളുടെ സംക്ഷിപ്ത വിവരണവും നിയമവശങ്ങളും വസ്തുതകളെ നിയമത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തി കിട്ടുന്ന തെളിവുകളും ചൂണ്ടിക്കാട്ടി സമര്‍ഥിച്ച ശേഷം സംശയാതീതമായാണു വിവാഹത്തിന്റെ സാധുത സംബന്ധിച്ച് വിധി പറയുന്നത്. ഇ ത്തരത്തില്‍ തികഞ്ഞ അവധാ നതയോടെ വിവാഹ കേസുകളില്‍ സഭാ കോടതികള്‍ കൈക്കൊ ള്ളുന്ന തീരുമാനങ്ങള്‍ സിവില്‍ നിയമങ്ങളും സിവില്‍ കോടതികളും അംഗീകരിക്കേണ്ടതാണ്.

മുസ്ലിം വ്യക്തിനിയമമനു സരിച്ച് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടു ത്തുന്നതു സിവില്‍ നിയമം അംഗീ കരിക്കുന്നുണ്ട്. കത്തോലിക്കരുടെ വ്യക്തിനിയമം അനുസരിച്ച് വി വാഹം അസാധുവമായി പ്രഖ്യാപിക്കുന്ന സഭാകോടതി വിധി അംഗീകരിക്കാത്തത് തികച്ചും വിവേചനപരമാണ്.

ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ കേന്ദ്ര സര്‍ ക്കാര്‍ അതിനെ എതിര്‍ത്തത് അനുചിതമാണെന്നും റവ. ഡോ. ചിറമേല്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.