ബോട്ടപകടം: വള്ളത്തിന്റെ സ്രാങ്ക് അറസ്റില്‍
Friday, August 28, 2015 12:46 AM IST
മട്ടാഞ്ചേരി: എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഫോര്‍ട്ടുകൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ട് ബസലേല്‍ എന്ന ഇന്‍ബോര്‍ഡ് യന്ത്രവത്കൃത മത്സ്യബന്ധന വള്ളത്തിന്റെ സ്രാങ്ക് കണ്ണമാലി കുരിശിങ്കല്‍ വീട്ടില്‍ ജോണിനെ (50) ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റു ചെയ്തു.

നരഹത്യയ്ക്ക് കേസെടുത്തു. ബോട്ട് ഓടിച്ചിരുന്ന മെക്കാനിക്ക് കണ്ണമാലി സ്വദേശി ഷിജുവിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മെക്കാനിക്കായ തനിക്ക് ബോട്ട് ഓടിച്ചു പരിചയം മാത്രമേ ഉള്ളുവെന്നും സ്രാങ്ക് ഉണ്ടായിരുന്നില്ലെന്നും ഷിജു മൊഴി നല്‍കി. വള്ളത്തില്‍ ഡീസലടിച്ച് മുന്നോട്ട് എടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കണ്ടില്ല. വശങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ മാത്രമാണ് തനിക്കു കാണാന്‍ കഴിഞ്ഞിരുന്നതെന്നും ഷിജു അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഉയരം കൂടിയ അണിയമുള്ള ഇത്തരം വള്ളങ്ങളില്‍ മുന്‍ഭാഗത്ത് ഒരു നിരീക്ഷകന്‍ ഇരിക്കാറുണ്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.