അമ്മയ്ക്കും മകള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന വിട
അമ്മയ്ക്കും മകള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന വിട
Friday, August 28, 2015 12:48 AM IST
കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തില്‍ മരിച്ച കണ്ണമാലി സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും നാട്ടുകാരും വീട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. കണ്ണമാലി കണ്ടക്കടവ് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ സിന്ധു(42) മകള്‍ സിജുഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടന്ന ചടങ്ങുകള്‍ക്കുശേഷം പള്ളുരുത്തി പൊതുശ്മശാനത്തില്‍ ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു.
സിന്ധുവിന്റെ മകന്‍ സുജിത്ത് ചിതയ്ക്ക് തീ കൊളുത്തി. സിജുഷയുടെ മൃതദേഹം ഇന്നലെയാണ് കണ്െടത്തിയത്. സിന്ധുവിന്റെ മൃതദേഹം അപകടം നടന്ന ബുധനാഴ്ച തന്നെ കണ്െടത്തിയിരുന്നു. അപകടശേഷം കാണാതായ സിജുഷയ്ക്കായി ബുധനാഴ്ച രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കിട്ടിയില്ല. ഇന്നലെ പുലര്‍ച്ചെ ചെല്ലാനം കടപ്പുറത്ത് മൃതദേഹം അടിയുകയായിരുന്നു. പോസ്റുമോര്‍ട്ടം കഴിഞ്ഞ് സിജുഷയുടെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് വീട്ടില്‍ എത്തിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സിജുഷയുടെ പേര് എംപ്ളോയിമെന്റ് രജിസ്ററില്‍ ചേര്‍ത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.


സംസ്കാര ചടങ്ങുകള്‍ക്ക് മുമ്പ് മൃതദേഹങ്ങള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങുന്ന വന്‍ ജനാവലി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് കെ.ജെ ജേക്കബ്, കൌണ്‍സിലര്‍മാരായ അഡ്വ. എം. അനില്‍കുമാര്‍, സി.എ ഷക്കീര്‍, സിപിഎം ഏരിയ സെക്രട്ടറി പി.എ. പീറ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപപചാരം അര്‍പ്പിച്ചു. സിന്ധ ു ജോലി ചെയ്തിരുന്ന അങ്കണവാടിയിലെ കുട്ടികളും പൂക്കളുമായി തങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ചെല്ലാനം-വൈപ്പിന്‍ പ്രദേശങ്ങളിലെ അങ്കണവാടി അധ്യാപകരും ആയമാരും നിറകണ്ണുകളോടെയാണ് സിന്ധുവിനും മകള്‍ക്കും വിട നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.