വിശുദ്ധ എവുപ്രാസ്യമ്മയുടെ പ്രഥമ തിരുനാളിന് ആയിരങ്ങള്‍
വിശുദ്ധ എവുപ്രാസ്യമ്മയുടെ പ്രഥമ തിരുനാളിന് ആയിരങ്ങള്‍
Sunday, August 30, 2015 12:17 AM IST
ഒല്ലൂര്‍: ചിന്നറോമയിലെ പ്രാര്‍ഥനയുടെ അമ്മയായ വിശുദ്ധ എവുപ്രാസ്യയുടെ പ്രഥമ തിരുനാളിന് ആയിരങ്ങള്‍ ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തിലെത്തി. തിരുനാളിനോ ടനുബന്ധിച്ചു നടന്ന ഊട്ടുനേര്‍ച്ചയ്ക്കും വന്‍ ജനത്തിരക്കാണ് അ നുഭവപ്പെട്ടത്. സെന്റ് മേരീസ് മഠം ചാപ്പലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്കു സമൂഹത്തിന്റെ നാനാതുറക ളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ഭക്തിനിര്‍ഭരമായ നവനാളിന്റെ അവസാനദിനമായ ഇന്നലെ രാവിലെ പത്തിനു സത്ന രൂപത ബിഷപ് എമരിറ്റസ് മാര്‍ മാത്യു വാണിയകിഴക്കേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച സമൂഹ ബലിയിലും തുടര്‍ന്നു നടന്ന നേര്‍ച്ചയൂട്ടിലും ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. വൈകിട്ട് നാലിനു തൃശൂര്‍ അതിരൂപ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെയും വിവിധ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടത്തി. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കി. വിശുദ്ധിയുടെ ഘോഷയാത്ര നടത്തുന്ന തീര്‍ഥാടക സഭയിലെ പുളിമാവുകളാണു സന്യസ്തരെന്നും ഇത്തരത്തില്‍ വിശുദ്ധ എവുപ്രാസ്യമ്മ ദൈവത്തിനും മനുഷ്യര്‍ക്കും സദാ സംലഭ്യയായിരുന്നുവെന്നും മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്നു നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണത്തിലും നിരവധി പേര്‍ പങ്കെടുത്തു. ദിവ്യബലിക്കുശേഷം 'തപസ്വിനി വിശുദ്ധ എവുപ്രാസ്യ' എന്ന ടെലി സീരിയലിന്റെ സ്വിച്ച് ഓണ്‍ കര്‍മം ജഗദല്‍പ്പൂര്‍ മുന്‍ രൂപതാധ്യഷന്‍ മാര്‍ സൈമണ്‍സ്റോക്ക് പാലാത്തറ നിര്‍വഹിച്ചു.


2014 നവംബര്‍ 23നാണു ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി സിഎംസി സന്യാസിനീസമൂഹത്തിലെ പ്രഥമ വിശുദ്ധയായി എവുപ്രാസ്യമ്മയെ ഉയര്‍ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.