കൊലപാതകങ്ങള്‍ ആസൂത്രിതം: രമേശ് ചെന്നിത്തല
കൊലപാതകങ്ങള്‍ ആസൂത്രിതം: രമേശ് ചെന്നിത്തല
Sunday, August 30, 2015 12:18 AM IST
കോട്ടയം: തിരുവോണനാളില്‍ സംസ്ഥാനത്തുണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അ ക്രമം അഴിച്ചുവിടാന്‍ ബിജെപിയു ടെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്നു ബോധപൂര്‍വമായ ശ്രമം നടന്ന തായി സംശയിക്കുന്നതായും മന്ത്രി കോട്ടയം മണര്‍കാട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖം നോക്കാതെ നടപടി എടു ക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമം അഴിച്ചുവിട്ടു ക്രമസമാധാ നം തകര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും ഇതു വിലപ്പോവില്ലെന്നും രമേശ് ചെന്നി ത്തല പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ആ സൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതിനെ പോലീസ് ശക്തമായി നേരിടും. ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവ ത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തി ട്ടുണ്ട്.അന്വേഷണം പുരോഗമിക്കു ന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.