പി.സി. ജോര്‍ജ് പറഞ്ഞതു തെറ്റോ: ബാലകൃഷ്ണപള്ള
പി.സി. ജോര്‍ജ് പറഞ്ഞതു തെറ്റോ: ബാലകൃഷ്ണപള്ള
Sunday, August 30, 2015 12:18 AM IST
തിടനാട്: കര്‍ഷകനെ ദ്രോഹിക്കുന്ന ഭൂനികുതി പിന്‍വലിക്കണമെന്നുപി. സി ജോര്‍ജ് പറഞ്ഞത് തെറ്റാണോ എന്ന് ആര്‍. ബാലകൃഷ്ണപള്ള. കേരള കോണ്‍ഗ്രസ്-ബി തിടനാട് സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തിടനാട് മണ്ഡലം പ്രസിഡന്റ് ബാബു വടക്കേമുറി അധ്യക്ഷത വഹിച്ചു. പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്.കുര്യന്‍ കളപ്പുരയ്ക്കപ്പറമ്പില്‍, മുഹമ്മദ് സക്കീര്‍, തോമസ് കണ്ണന്തറ, തോമസ് വടകര, ജോര്‍ജ് മണിക്കൊമ്പേല്‍, ദേവസ്യാച്ചന്‍ വിളയാനി, സി.ഡി.സെബാസ്റ്റ്യന്‍, ടോമി ഈറ്റത്തോട്, ജോമി പഴേട്ട്, അഡ്വ.ജോര്‍ജ് കാക്കനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.