ഓണാഘോഷത്തിനിടെ ഏറ്റുമുട്ടല്‍; യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേര്‍ കസ്റഡിയില്‍
ഓണാഘോഷത്തിനിടെ ഏറ്റുമുട്ടല്‍; യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേര്‍ കസ്റഡിയില്‍
Sunday, August 30, 2015 12:50 AM IST
ചെങ്ങന്നൂര്‍: ഓണാഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സൌദിയില്‍നിന്ന് അവധിക്കെത്തിയ ചെങ്ങന്നൂര്‍ തിങ്കളാമുറ്റം ആശാരിയേത്ത് ശശിധരന്റെ മകന്‍ സിജുവാണു (28)മരിച്ചത്. തലയ്ക്കു പരിക്കേറ്റ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ പുളിക്കിയില്‍ സ്കറിയ ഏബ്രഹാം(ബിജു-40), ആറന്‍മുള നീര്‍വിളാകം സത്ഗമയയില്‍ ശരത്(29) എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ ബിജുവിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.

തിരുവോണദിനത്തില്‍ രാത്രി ഒമ്പതരയോടെ ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡിലുള്ള ലയണ്‍സ്ക്ളബ് ഹാളിനു സമീപമായിരുന്നു സംഭവം. കൊളംബിയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ ഓണാഘോഷപരിപാടി ലയണ്‍സ്ക്ളബ് ഹാളില്‍ നടക്കുന്നതിനിടയിലാണ് ഹാളിനു പുറത്തായി ഇരു വിഭാഗ ങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

സംഭവത്തെക്കുറിച്ചു പോല ീസ് പറയുന്നതിങ്ങനെ: മദ്യം വാങ്ങി നല്‍കുന്നത് സംബന്ധിച്ച് മുമ്പ് ബാറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ മര്‍ദിച്ചിരുന്നു. ഇതിന്റെ ഒത്തു തീര്‍പ്പിനായി സിജുവിനെ വിളിച്ചു വരുത്തിയതാണെന്നു പോലീസ് പറയുന്നു. മുന്‍കരുതലോടെ സിജുവും സംഘം ചേര്‍ന്നാണ് എത്തിയതത്രേ. സ്ഥലത്തെത്തിയ സിജുവിനെ പിന്നീട് ക്രൂരമായി മര്‍ദിക്കുകയും തലയ്ക്ക് വെട്ടുകയുമായിരുന്നു. ഉടന്‍തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അവിവാഹിതനായ സിജു സൌദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയതാണ്. ഓണാഘോഷത്തിനു ശേഷം ഈ വരുന്ന ആറിനു തിരികെ പോകുന്നതിനായി തയാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് കൂട്ടുകാരുമൊത്ത് ഓണാഘോഷത്തിനായി പോയത്. മുന്‍വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംസ്കാരം പിന്നീട്. രത്നമ്മയാണ് മാതാവ്. സ്മിത ഏകസ ഹാദരി. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേരെ ചോദ്യം ചെയ്തു. രണ്ടുപേരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ സിഐ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.