കോഴിക്കോട് വാഹനാപകടത്തില്‍ മൂന്നു മരണം
കോഴിക്കോട് വാഹനാപകടത്തില്‍ മൂന്നു മരണം
Sunday, August 30, 2015 12:52 AM IST
രാമനാട്ടുകര (കോഴിക്കോട്): രാമനാട്ടുകര ബൈപാസില്‍ അഴിഞ്ഞിലത്ത് ഇന്നലെ പുലര്‍ച്ചെ രണ്േടാടെയുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു കാറുകളും ടെമ്പോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്. കാറുകളില്‍ ഒന്നില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ മഞ്ജുനാഥ്, തിലക്നാഥ്, അനില്‍ ചൌരി എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ എട്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അറപ്പുഴ പാലത്തിനും അഴിഞ്ഞിലം ജംഗ്ഷനും ഇടയിലായാണ് അപകടമുണ്ടായത്. കണ്ണൂരില്‍നിന്നു മൂന്നാറിലേക്കു വിനോദയാത്ര പോകുകയായിരുന്ന സ ംഘം സഞ്ചരിച്ച ട്രാവലറും കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലറിന്റെ പിന്‍ഭാഗത്തായാണു കുന്നംകുളം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.