ബസിനടിയില്‍ സ്ഫോടനം; യാത്രക്കാര്‍ പരിഭ്രാന്തരായി
Monday, August 31, 2015 1:19 AM IST
മംഗലംഡാം: ഓടിക്കൊണ്ടിരുന്ന ബസിനടിയില്‍നിന്ന് ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനം യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കി. ഇന്നലെ രാവിലെ ഏഴരയോടെ മലയോരമേഖലയായ മംഗലംഡാം -ചുരുപ്പാറ റോഡില്‍ ഓടംന്തോട് പഞ്ഞിക്കുന്നിലായിരുന്നു സംഭവം.

മംഗലംഡാമില്‍നിന്നു ചൂരുപ്പാറയിലേക്കു കെഎസ്ആര്‍ടിസി ബസ് പോകുന്നതിനിടെയാണു റോഡില്‍ കിടന്നിരുന്ന എന്തോ വ സ്തു ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. ശബ്ദവും പുകയും നിറഞ്ഞതോടെ ബസിലെ യാത്രക്കാര്‍ ഭീതിയിലായി. സമീപത്തു വീടുകളോ മറ്റുആള്‍താമസമോ ഇല്ലാത്ത വനപ്രദേശത്തായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ബസിനും കേടുപാടില്ല. ബസിന്റെ ടയര്‍ പൊട്ടിയതാണെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍, പിന്നീടാണു പിന്‍ചക്രത്തിനടിയിലായി പന്നിപ്പടക്കം പോലെയുള്ള സ്ഫോടക വസ്തുവിന്റെ അവശിഷ്ടം കണ്െടത്തിയത്. മാനും കാട്ടുപന്നിയും ധാരാളമുള്ള പ്രദേശമാണിത്. ഇവയെ പിടിക്കാന്‍വച്ച പടക്കമാണെന്നു സംശയിക്കുന്നുണ്ട്. തെരച്ചിലില്‍ പൊട്ടാത്ത ഒരു പടക്കംകൂടി കണ്െടത്തിയതായി നാട്ടുകാര്‍ പറയുന്നു. വെള്ളാരംകല്ലും കുപ്പിച്ചില്ലുംകൊണ്ടു പൊതിഞ്ഞു മുകളില്‍ അറവു മാലിന്യവും പൊതിഞ്ഞു കെട്ടും. പന്നിയോ മാനോ കടിക്കുമ്പോള്‍ ഇതു പൊട്ടിത്തെറിക്കും.


വഴിയിലും പടക്കത്തിലും ഉപ്പിട്ടും മാനിനെ ആകര്‍ഷിക്കുന്ന തന്ത്രവുമുണ്ട്. പന്നിപ്പടക്കം ടാര്‍ റോഡില്‍വച്ചതിലും ദുരൂഹ തയുണ്ട്. ഇതിനു പിന്നില്‍ മറ്റേതെങ്കിലും ലക്ഷ്യമുണ്േടാ എന്നും സംശയവും ശക്തമാണ്. സംഭവം സംബന്ധിച്ചു മംഗലംഡാം പോലീസും വനംവകുപ്പും വെവ്വേറെ അന്വേഷണം നടത്തിവരികയാണ് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.