ഉമ്മന്‍ ചാണ്ടിയുടെ നീക്കം ശരിയല്ല: പി.സി. ജോര്‍ജ്
ഉമ്മന്‍ ചാണ്ടിയുടെ  നീക്കം ശരിയല്ല:  പി.സി. ജോര്‍ജ്
Monday, August 31, 2015 1:24 AM IST
കോട്ടയം: കെ.എം. മാണിയെ സുഗന്ധം പൂശാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമം ശരിയായില്ലെന്നു പി.സി. ജോര്‍ജ് എംഎല്‍എ. കെ.എം.

മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ കണക്കിലെടുക്കാതെയാണു പാലായില്‍ കഴിഞ്ഞ ദിവസം മാണിയെ മഹത്വവത്കരിച്ച് ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചത്. പൊതുപണം ഉപയോഗിച്ചു മാണിയുടെ പേരില്‍ കെട്ടിടം നിര്‍മിക്കുന്നതിലെ ധാര്‍മികത മുഖ്യമന്ത്രി വിശദീകരിക്കണം. ജൂബിലി സ്മാരകമായി രണ്ടു ലോ ഫ്ളോര്‍ ബസ് അനുവദിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടിയെയും ജോര്‍ജ് പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.