'തപസ്വിനി വിശുദ്ധ എവുപ്രാസ്യമ്മ' ഇന്നുമുതല്‍ ശാലോം ടിവിയില്‍
 തപസ്വിനി വിശുദ്ധ എവുപ്രാസ്യമ്മ  ഇന്നുമുതല്‍ ശാലോം ടിവിയില്‍
Monday, August 31, 2015 1:28 AM IST
ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ ജീവചരിത്രത്തെ ആസ്പദമാക്കി തയാറാക്കിയ ടെലിവിഷന്‍ സീരിയല്‍ തപസ്വിനി വിശുദ്ധ എവുപ്രാസ്യമ്മ ഇന്നു രാത്രി 8.30നു ശാലോം ടിവി സംപ്രേഷണംചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30നും പുനഃസംപ്രേഷണം രാവിലെ എട്ടിനുമാണ്.

ടെലിവിഷന്‍ രംഗത്തു നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിബി യോഗ്യാവീടനാണു 14 ഗാനങ്ങളടങ്ങിയ സീരിയലിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 1800കളില്‍ കേരളത്തിലെ സംസ്കാരത്തെ ജാതി-മത-വര്‍ഗ വിവേചനമെന്യേ പുനരാവിഷ്കരിക്കുന്നതാണു സീരിയലിന്റെ പ്രത്യേകത.


ലിജോ കെ. ജോണിയാണു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്മി, സജീവന്‍, രജനി, സിലില വിമല്‍, മോളി, ചാണ്ടി നൈനാര്‍ എന്നിവരാണു പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 35 എപ്പിസോഡുകളുള്ള സീരിയലില്‍ 150ഓളം പേര്‍ അഭിനയിച്ചിട്ടുണ്ട്. 14 ഗാനങ്ങള്‍ അടങ്ങിയ മലയാളത്തിലെ ആദ്യസീരിയലാണ്. കൂടാതെ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ അഭിനേതാക്കളോടൊപ്പം ത്രിഡി കഥാപാത്രങ്ങളും ഉണ്െടന്നതും പ്രത്യേകതയാണ്. ഇത്തരത്തില്‍ ഒരു സീരിയല്‍ മലയാളത്തില്‍ ആദ്യമാണെന്നു സംവിധായകന്‍ സിബി യോഗ്യാവീടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.