വാസുപുരം കൊലപാതകം: മൂന്നുപേര്‍ കൂടി പിടിയില്‍
വാസുപുരം കൊലപാതകം:  മൂന്നുപേര്‍ കൂടി പിടിയില്‍
Monday, August 31, 2015 1:17 AM IST
കൊടകര: തിരുവോണ ദിവസം വാസുപുരത്തു ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നുപേര്‍ കൂടി അറസ്റിലായി. ഓട്ടോഡ്രൈവറായ വാസുപുരം പാപ്പാളിപ്പാടം ഐനിക്കാടന്‍ വീട്ടില്‍ രാജന്‍ (46), വാസുപുരം പോട്ടക്കാരന്‍ ഡെന്നീസ് (29), വാസുപുരം ചവറക്കാടന്‍ ശിവദാസന്‍ (25) എന്നിവരാണ് അറസ്റിലായത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പോലീസ് പറഞ്ഞു. കേസിലെ ഒന്നും രണ്ടും പ്രതികളെ സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് അറസ്റ് ചെയ്തിരുന്നു.

വാസുപുരം സ്വദേശി സന്ദീപിനെയും കണ്ടാലറിയാവുന്ന രണ്ടുപേരെയും കൂടി പിടികൂടാനുണ്ട്. അറസ്റിലായ രാജന്റെ ഓട്ടോറിക്ഷയിലും മൂന്നു ബൈക്കുകളിലുമാണു സംഭവശേഷം പ്രതികള്‍ രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു.


ഒളിവിലായിരുന്ന രാജന്‍ വാസുപുരത്തെ വിജനമായ സ്വകാര്യ ജാതിത്തോട്ടത്തില്‍ ഒളിച്ചിരിക്കുന്നുണ്െടന്ന വിവരത്തെ തുടര്‍ന്നു പോലീസെത്തി പിടികൂടുകയായിരുന്നു.

ഡെന്നീസ്, ശിവദാസന്‍ എന്നിവരെ ഇരിങ്ങാലക്കുട റെയില്‍വേ സ്റേഷനില്‍നിന്നാണു പിടികൂടിയത്. ഇവര്‍ നാടുവിടാന്‍ ലക്ഷ്യമിട്ടു മംഗലാപുരത്തേക്കു ടിക്കറ്റെടുത്തു നില്‍ക്കുമ്പോഴാണു പോലീസിന്റെ പിടിയിലായത്. രാജന്റെ ഓട്ടോറിക്ഷ വാസുപുരത്തെ ഒരു ബന്ധുവിന്റെ വീട്ടില്‍നിന്നും ഒരു ബൈക്ക് നാഡിപ്പാറയില്‍നിന്നും പോലീസ് കണ്െടടുത്തു.

സംഭവ ദിവസം അറസ്റിലായ ജിത്തു, ഷാന്റോ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.