പൊതുപണിമുടക്ക്: അക്രമം തടയാന്‍ കര്‍ശന നിര്‍ദേശം
Wednesday, September 2, 2015 11:13 PM IST
തിരുവനന്തപുരം: ദേശവ്യാപകമായി ചില ട്രേഡ് യൂണിയനുകള്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കില്‍ സമാധാനം പാലിക്കുന്നതിനും അക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

വാഹന ഗതാഗതം തടസപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

കെഎസ്ആര്‍ടിസിക്കും മറ്റു പൊതുഗതാഗത വാഹനങ്ങള്‍ക്കും ആവശ്യമായ പോലീസ് സംരക്ഷണം നല്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിംഗ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിംഗ്എന്നിവ ഏര്‍പ്പാടാക്കും.


അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തിറങ്ങണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.