ജിഎസ്ടിയു രജതജൂബിലി ആഘോഷം നാലിന് തിരുവനന്തപുരത്ത്
Wednesday, September 2, 2015 11:18 PM IST
തിരുവനന്തപുരം: ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍(ജിഎസ്ടിയു) രജതജൂബിലി ആഘോഷങ്ങള്‍ നാലിന് തിരുവനന്തപുരത്ത് നടക്കും. നാലിന് രാവിലെ പത്തിനു നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യു മെന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. സലീം അറിയിച്ചു. ജൂബിലി സമ്മേളന രൂപരേഖ പ്രഖ്യാപനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.

ധനസഹായ വിതരണം മന്ത്രി വി.എസ്. ശിവകുമാര്‍ നടത്തും. കെ പിസിസി ജനറല്‍ സെക്രട്ടറി സതീ ശന്‍ പാച്ചേനി ലോഗോ പ്രകാശനം നിര്‍വഹിക്കും. അവയവദാന സമ്മ തപത്രം കെപിസിസി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് സ്വീകരിക്കും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍. സതീഷ് ജൂബിലി സമ്മേളന രൂപരേഖ ഏറ്റുവാങ്ങും.


വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഡിപിഐ എം.എസ്. ജയ നല്കും. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് ക രകുളം കൃഷ്ണപിള്ള, എസ്സിഇആര്‍ടി ഡയറക്ടര്‍ എസ്. രവീന്ദ്രന്‍ നായര്‍, സാക്ഷരതാമിഷന്‍ ഡയറ ക്ടര്‍ എം.സുജയ്, ജിഎസ്ടിയു മുന്‍ഭാരവാഹികളായ അമ്പലത്തറ ആര്‍. രാമചന്ദ്രന്‍ നായര്‍, കെ.വിക്രമന്‍ നായര്‍, ജെ.ശശി തുടങ്ങിയര്‍ പ്രസം ഗിക്കും. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കും.

പത്രസമ്മേളനത്തില്‍ ജിഎസ്ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദീന്‍, സെക്രട്ടറി നി സാം ചിതറ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.