കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
Wednesday, September 2, 2015 11:18 PM IST
പെരിന്തല്‍മണ്ണ:ആക്കപ്പറമ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ചു മദ്രസയിലേക്കു പോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. പൂന്താനം ചേരിയില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷ്(12), സ ഹോ ദരന്‍ സുലൈമാന്റെ മകന്‍ മുഹമ്മദ് ശിബിലി(11) എന്നിവരാണു മരിച്ചത്. മൃതദേ ഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റിനു ശേഷം കൊണ്ടിപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഡാനിഷിന്റെ പിതാവ് ഹമീദ് ജിദ്ദയിലാണ്. മാതാവ്: സബിത. ഷാഹിദ്, ഷാബിയ, അതിന്‍, ഷെന്‍ഹ എന്നിവര്‍ സഹോദരങ്ങള്‍.


ഷക്കീനയാണ് ശിബിലിയുടെ മാതാവ്. ഷബാന, ഷഹ്മില്‍ എന്നി വര്‍ സഹോദരങ്ങളാണ്. ഡാനിഷ് തച്ചിങ്ങനാടം കൃഷ്ണ യുപി സ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥി യും മുഹമ്മദ് ശിബിലി അതേ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയുമാണ്. കാറോടിച്ച എടക്കര മൂത്തേടം സ്വദേശി ഫിലിപ്പ് സാമുവല്‍, ഒപ്പമുണ്ടായിരുന്ന ജോസ് എന്നിവര്‍ പരിക്കേറ്റു മൌലാന ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ആറോടെയാണു അപകടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.