ദമ്പതികള്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം: യുവാവിന്റെ മൃതദേഹവും കണ്െടത്തി
ദമ്പതികള്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം: യുവാവിന്റെ മൃതദേഹവും കണ്െടത്തി
Wednesday, September 2, 2015 11:20 PM IST
മൂന്നാര്‍: കുളത്തില്‍ മുങ്ങിമരിച്ച ദമ്പതികളില്‍ യുവാവിന്റെ മൃതദേഹവും കണ്െടടുത്തു. മട്ടാഞ്ചേരി കല്ലുങ്കല്‍ വീട്ടില്‍ ഷെമീറിന്റെ (34) മൃതദേഹമാണ് ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്െടത്തിയത്. ഇയാളുടെ ഭാര്യ ശാലിനിയുടെ (28)മൃതദേഹം സംഭവദിവസംതന്നെ കണ്െടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു ദമ്പതികള്‍ മൂന്നാര്‍ എംജി കോളനിയിലെ വീടിനു സമീപത്തെ കുളത്തില്‍ ചാടിയത്. വഴക്കുണ്ടാക്കിയശേഷം ഇരുവരും കുളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ഇവരുടെ മക്കള്‍ അഞ്ചുവയസുകാരാന്‍ ഷാജഹാനും മൂന്നുവയസുകരാന്‍ മുഹമദ് നസീറും പോലീസില്‍ മൊഴി നല്‍കി.


മക്കളുടെ നിലവിളികേട്ടാണു ദമ്പതികള്‍ കുളത്തില്‍ ചാടിയ വിവരം സമീപവാസികള്‍ അറിയുന്നത്. തുടര്‍ന്നു ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രാതി പതിനൊന്നോടെ യുവതിയുടെ മൃതദേഹം കണ്െടത്തി. ഇന്നലെ കുളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹവും കണ്െടത്തിയത്. ദേവികുളം ആര്‍ഡിഒ ടി.ഡി. നാസറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് തയാറാക്കി മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.