എല്‍ഐസി 60-ാം വര്‍ഷത്തിലേക്ക്
എല്‍ഐസി 60-ാം വര്‍ഷത്തിലേക്ക്
Wednesday, September 2, 2015 11:31 PM IST
കോട്ടയം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ 60-ാം വയസിലേക്ക്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 20 ലക്ഷം കോടി രൂപ സാമൂഹ്യക്ഷേമത്തിനായി എല്‍ഐസി വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 57,000 കോടി, ഊര്‍ജ മേഖലയില്‍ 1.18 ലക്ഷം കോടി, ജലസേചനത്തിന് 2670 കോടി രൂപ, റോഡു നിര്‍മാണത്തിനും മറ്റുമായി 10,000 കോടി രൂപയുമാണു കഴിഞ്ഞവര്‍ഷം മാത്രം എല്‍ഐസി നല്‍കിയത്. പഞ്ചവത്സരപദ്ധതി വിഹിതമായി 7.50 ലക്ഷം കോടി രൂപയും എല്‍ഐസി നല്‍കി. കേരളത്തിനു മാത്രമായി 30,142 കോടി രൂപ നല്കി. പോളിസി ഉടമകള്‍ക്ക് പ്രീമിയം അടയ്ക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും എല്ലാ ബ്രാഞ്ച് ഓഫീസുകളിലും സൌകര്യമുണ്ട്.

ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയും ചില ബാങ്കുകളിലെ എടിഎം വഴിയും പ്രീമിയം അടയ്ക്കാനുള്ള സൌകര്യവും എല്‍ഐസി ഒരുക്കിയിട്ടുണ്ട്. സീനിയര്‍ ബിസിനസ് അസോസിയേറ്റ്സായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡെവലപ്മെന്റ് ഓഫീസര്‍മാരുടെ ലൈഫ് പ്ളസ് ഓഫീസിലും ഏജന്റുമാരുടെ പ്രീമിയം പോയിന്റ് വഴിയും അടയ്ക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

11.63 ലക്ഷം ഏജന്റുമാരാണ് എല്‍ഐസിയില്‍ നിലവിലുള്ളത്. കേന്ദ്രസക്കാര്‍ പദ്ധതികളായ ആം ആദ്മി ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ബീമാ യോജന എന്നിവയുംം എല്‍ഐസിയാണ് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, ദാരിദ്യ്രനിര്‍മാര്‍ജനം, വിദ്യാഭ്യാസം എന്നിവയ്ക്ക് എല്‍ഐസി ഗോള്‍ഡന്‍ജൂബിലി ഫൌണ്േടഷന്‍ 2006 മുതല്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം എല്‍ഐസി കോട്ടയം ഡിവിഷന്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റിന് 25 ലക്ഷം രൂപ നല്‍കിയതായും ഡിവിഷനല്‍ ഓഫീസര്‍ പറഞ്ഞു. കൂടാതെ 110 വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ വീതം സ്കോളര്‍ഷിപ്പും കോട്ടയം ഡിവിഷന്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയം വിപണനത്തില്‍ അഖിലേന്ത്യാ തല ത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പോളിസി ഉടമകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാല്‍ ഇന്‍ഷ്വറന്‍സ് മേഖല സ്വകാര്യവത്കരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിപണിയുടെ മുഖ്യപങ്കാളിത്തം എല്‍ഐസിക്ക് തന്നെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഉതുപ്പ് ജോസഫ്, ജ്യോതി കുമാര്‍, വന്ദന നായര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.