എകെപിസിടിഎയുടെ നേതൃത്വത്തില്‍ സിമ്പോസിയം
Wednesday, September 2, 2015 11:33 PM IST
തിരുവനന്തപുരം: എകെപിസിടിഎയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കേരളാ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ സിമ്പോസിയം നടത്തും. ജില്ലാ അടിസ്ഥാനത്തിലാണ് സിമ്പോസിയം നടത്തുന്നത്. സിമ്പോസിയങ്ങളുടെ ഉദ്ഘാടനം ഈ മാസം അഞ്ചിന് കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ നടക്കും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവും മതേതരത്വവും, ക്ളസ്റര്‍ കോളജുകളും ഇതര വിഭവപങ്കിടല്‍ മാതൃകകളും എന്നീ വിഷയങ്ങളാണ് ആദ്യ സിമ്പോസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


ജെ.എന്‍.യുവിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് പ്രഫസര്‍ ഡോ. അരുണ്‍കുമാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 23 വിഷയങ്ങളെ ആസ്പദമാക്കി സംസ്ഥാനത്തെ 12 ജില്ലകളിലും എകെപിസിടിഎയുടെ നേതൃത്വത്തില്‍ സിമ്പോസിയം നടത്തുമെന്നു എകെപിസിടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കെ.എന്‍.വിവേകാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.