മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേരില്‍ പ്രസംഗ മത്സരം
Wednesday, September 2, 2015 11:33 PM IST
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദര സുചകമായി അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്കായി എയറോനോട്ടിക്കല്‍ സൊസൈറ്റി പ്രസംഗ മത്സരം സംഘടിപ്പിക്കും.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് ഈമാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സ്വര്‍ണ മെഡല്‍ സമ്മാനിക്കും. ഭാവിയിലെ ഇന്ത്യയെപ്പറ്റിയുണ്ടായിരുന്ന കലാമിന്റെ കാഴ്ചപ്പാടുകള്‍ എന്നതാണു പ്രസംഗത്തിന്റെ വിഷയം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 15നു മുമ്പായി മലശെ്ാ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ വിവരങ്ങള്‍ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.