പരീക്ഷകള്‍ മാറ്റിവച്ചു
Wednesday, September 2, 2015 11:36 PM IST
എംജി വാഴ്സിറ്റി ഇന്നു നടത്തുവാന്‍ നിശ്ചയിച്ച തിയറി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയവും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

കേരള സര്‍വകലാശാല ഇന്നു നടത്താനിരുന്ന പ്രാക്ടിക്കല്‍, വൈവ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പിഎസ്സി അഭിമുഖം മാറ്റില്ല

തിരുവനന്തപുരം: പിഎസ്സിയും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ പിഎസ്സി ഇന്നു നിശ്ചയിച്ചിരുന്ന അഭിമുഖ പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.


സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കൊച്ചി: അഖിലേന്ത്യ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വാഹനസൌകര്യം ഇല്ലാത്തതിനാല്‍ കേരളത്തിലെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നു കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്‍ അറിയിച്ചു.


എട്ടുനോമ്പിന് എത്തുന്നവരെ ഒഴിവാക്കി

കോട്ടയം: ദേശീയ പണിമുടക്കില്‍നിന്ന് എട്ടുനോമ്പു തിരുനാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.