സംസ്ഥാനത്തെ റോഡ് വികസനത്തിന് 33,470 കോടി രൂപയുടെ പദ്ധതി
സംസ്ഥാനത്തെ റോഡ് വികസനത്തിന്  33,470 കോടി രൂപയുടെ പദ്ധതി
Wednesday, September 2, 2015 11:02 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളുടെ നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 33,740 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. തിരുവനന്തപുരം കഴക്കൂട്ടം- മുക്കോല ദേശീയപാത ബൈപാസ് നാലുവരിയാക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ 1121 കിലോമീറ്റര്‍ റോഡാണു വികസിപ്പിക്കുന്നത്. 12,000 കോടി രൂപ റോഡ് നിര്‍മാണത്തിനും 13,000 കോടി രൂപ സ്ഥലം എറ്റെടുക്കലിനുമാണ് അനുവദിച്ചത്.

പുതുതായി വികസിപ്പിക്കുന്ന റോഡുകളും തുകയും: വിഴിഞ്ഞം തുറമുഖം -തിരുവനന്തപുരം ബൈപാസ് റോഡ് നാലു വരി- ആവശ്യമായ തുക. കരമന- കളിയിക്കാവിള റോഡ് 25 കിലോമീറ്റര്‍- 1,200 കോടി, കണ്ണൂര്‍ വിമാനത്താവളത്തെയും ദേശീയപാത 17 നെയും ബന്ധിപ്പിക്കുന്ന റോഡ് (രണ്ടു വരി)-22 കിലോമീറ്റര്‍- 800 കോടി, ആലപ്പുഴ- ചങ്ങനാശേരി റോഡ്, 43 കിലോമീറ്റര്‍- 300 കോടി, ളാഹ-പമ്പ (ശബരിമല)റോഡ്, 24 കിലോമീറ്റര്‍- 250 കോടി, കൊച്ചി വല്ലാര്‍പാടം- കോഴിക്കോട് തീരദേശ ഹൈവേ, 226 കിലോമീറ്റര്‍- 2,000 കോടി.തലശേരി- മാഹി ബൈപാസ് നാലുവരിയാക്കല്‍, 12 കിലോ മീറ്റര്‍- 220 കോടി, കോഴിക്കോട് ബൈപാസ് നാലുവരിയാക്കല്‍, 28 കിലോമീറ്റര്‍- 400 കോടി, ദേശീയപാത 49 ന്റെ 119 കിലോമീറ്റര്‍ മുതല്‍ 161 കിലോമീറ്റര്‍ വരെ 42 കിലോമീറ്റര്‍ വികസനത്തിന് 250 കോടി, ദേശീയ പാത 208 (45 കിലോമീറ്റര്‍ മുതല്‍ 81 വരെ 36 കിലോമീറ്റര്‍- 200 കോടി). തിരുവനന്തപുരം ബൈപാസ് നാലുവരിയാക്കല്‍ (670 കോടി), കഴക്കൂട്ടം ജംഗ്ഷനില്‍ ഫ്ളൈ ഓവറും അണ്ടര്‍പാസും (30 കോടി) എന്നിങ്ങനെ ചെലവഴിക്കും. തിരുവനന്തപുരം ബൈപാസിലെ മുക്കോല മുതല്‍ തമിഴ്നാട് അതിര്‍ത്തി പാതവരെയുള്ള 16 കിലോമീറ്റര്‍ നിര്‍മാണത്തിന്- 1,412 കോടി, വെങ്ങളം ഭാഗം- കേരള കര്‍ണാടക അതിര്‍ത്തി റോഡ് നാലു വരിയാക്കല്‍ 213 കിലോമീറ്റര്‍, വെങ്ങളം എടപ്പാള്‍ ഭാഗം ദേശീയപാത 17 നാല് വരിയാക്കല്‍ (202 കിമീ), ചേര്‍ത്തല- തിരുവനന്തപുരം ദേശീയപാത 47 നാലുവരിയാക്കല്‍ എന്നീ മൂന്നു പദ്ധതികള്‍ക്കായി 2,500 കോടി രൂപയുമാണ് അനുവദിക്കുന്നത്.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു. കേരളത്തില്‍ വികസനത്തിനായുളള സ്ഥലത്തിന്റെ ലഭ്യത ക്കുറവും പദ്ധതിക്കായി വിട്ടുനല്‍കുന്ന ഭൂമിക്ക് കൊടുക്കേണ്ടിവരുന്ന വിലയും പലപ്പോഴും റോഡ് വികസന പദ്ധതികള്‍ക്കു തടസമാകുന്നുണ്െടന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, വികസനത്തി നു ഭൂമി വിട്ടുനല്‍കുന്നവര്‍ക്കു മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് അര്‍ഹമായ പ്രതിഫലം നല്‍കുന്നത്.

കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ തുക നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എംപി, ബി.ജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എംഎല്‍എമാരായ എം.എ. വാഹീദ്, എ.ടി. ജോര്‍ജ്, വി.ശിവന്‍കുട്ടി, ജമീല പ്രകാശം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.