കണ്‍സ്യൂമര്‍ ഫെഡ്: തച്ചങ്കരിയെ നീക്കി
കണ്‍സ്യൂമര്‍ ഫെഡ്:  തച്ചങ്കരിയെ നീക്കി
Thursday, September 3, 2015 12:49 AM IST
തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്നു നിന്നു ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. രത്നകുമാരനു കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണു തച്ചങ്കരിയുടെ സ്ഥാനചലനം. മാര്‍ക്കറ്റ് ഫെഡ് മാനേജിംഗ് ഡയറക്ടറായി നിയമിത നായ ടോമിന്‍ ജെ. തച്ചങ്കരിക്കു കേരള ബുക്ക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി മാനേജിംഗ്് ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്.


ലേബര്‍ കമ്മീഷണര്‍ വി.കെ. ബാലകൃഷ്ണനെ സിവില്‍ സപ്ളൈസ് ഡയറക്ടറായി നിയമിച്ചു. എംപ്ളോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ കെ.ബിജുവിനാണ് ലേബര്‍ കമ്മീഷണറുടെ അധിക ചുമതല.

സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ആയി കോട്ടയം കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്സ് (എച്ച്.ആര്‍.സി.) ജസ്റിന്‍ മോഹനെയും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.