മുദ്രപ്പത്ര നിയമ ഭേദഗതി: കരട് ഓര്‍ഡിനന്‍സിനു ശിപാര്‍ശ
Thursday, September 3, 2015 12:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആധാര രജിസ്ട്രേഷനു നിലവിലുള്ള മുദ്രപ്പത്ര സംവിധാനത്തോടൊപ്പം ഇ- സ്റാമ്പിംഗ് സംവിധാനം കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ 1959ലെ കേരള മുദ്രപ്പത്ര നിയമം ഭേദഗതി ചെയ്യുന്നതിനു കരട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇ- സ്റാമ്പിംഗ് സംവിധാനം സംസ്ഥാനത്തു നടപ്പില്‍ വരുത്തുമെന്ന് 2013-14ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമ്പ്രദായം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. എന്നാല്‍, 1959ലെ കേരള മുദ്രപ്പത്ര നിയമത്തില്‍ ഇലക്ട്രോണിക് സ്റാമ്പ് (ഇ- സ്റാമ്പ്) ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളില്ല. പ്രസ്തുത സമ്പ്രദായം ഏതെങ്കിലും ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൈലറ്റ് പദ്ധതിയായി ആരംഭിക്കണമെങ്കില്‍ പോലും ഭേദഗതി ആവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.