ഭൂമി കൈമാറ്റത്തിന്റെ ഫീസിളിവിനു സ്മാര്‍ട്ട് സിറ്റി ഉത്തരവുകളില്‍ ഭേദഗതി
Thursday, September 3, 2015 12:50 AM IST
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2004-ലെ ഉത്തരവുകളില്‍ ഡവല പ്പേഴ്സ് എന്ന പദം എവിടെയെല്ലാമുണ്േടാ അവിടെയെല്ലാം ഡവലപ്പേഴ്സ്/ കോ- ഡവലപ്പേഴ്സ് എന്ന പദങ്ങള്‍ ചേര്‍ത്തുകൊണ്ടാണു ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവുകള്‍ പ്രകാരം സ്മാര്‍ട്ട് സിറ്റിക്കു മുദ്രപ്പത്ര വിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവു ലഭിക്കും.

എന്നാല്‍, സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ കോ- ഡവ ലപ്പേഴ്സ് മുഖേനയാണു നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടു ഭൂമി ഉടമകളുമായി കോ- ഡവലപ്പേഴ്സിനു സബ് ലീസുകള്‍ റജിസ്റര്‍ ചെയ്യേണ്ടതുണ്ട്. റജിസ്റര്‍ ചെയ്യപ്പെടുന്ന സബ് ലീസുകള്‍ക്ക് 2004ലെ ബന്ധപ്പെട്ട ഉത്തരവുകള്‍ അനുസരിച്ചുള്ള മുദ്രപ്പത്രവില/ രജിസ്ട്രേഷന്‍ ഫീസ് ഇളവു നല്‍കാനാണ് ഉത്തരവുകളില്‍ സബ് ലീസുകളെയും ഉള്‍പ്പെടുത്തേണ്ടതു ണ്ട്. ഈ സാഹചര്യത്തിലാണ് മേല്‍പ്പറഞ്ഞ ഉത്തരവുകളില്‍ ഭേദഗതി വരുത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.