പാഠപുസ്തക വിതരണം നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി
Thursday, September 3, 2015 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പാഠപുസ്തക വിതരണം നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാഠപുസ്തകം വിതരണം ഒ ക്ടോബറോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നു കേരള ബുക്സ് ആന്‍ഡ് പബ്ളിഷിംഗ് സൊസൈറ്റി (കെബിപിഎസ്) അറിയിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, കെബിപിഎസ് എംഡിയുടെ അധിക ചുമതല എഡിജിപി റാങ്കിലുള്ള കണ്‍സ്യൂമര്‍ ഫെഡ് എംഡി ടോമിന്‍ തച്ചങ്കരിക്കു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെബിപിഎസ് എംഡിയായി നേരത്തെ ആശാ തോമസിനെ നിയമിക്കാന്‍ രണ്ടാഴ്ച മുമ്പുള്ള മന്ത്രിസഭ തീരുമാനിച്ചെങ്കിലും അച്ചടിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.പി. മോഹന ന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആശാ തോമസ് ചുമതലയേറ്റെടുത്തില്ല.


തുടര്‍ന്നാണു ടോമിന്‍ തച്ചങ്കരിക്ക് അധിക ചുമതല നല്‍കിയത്. ഐഎന്‍ടിയുസി നേതാവിന്റെ മകനെ എംഡിയാക്കാനായിരുന്നു അച്ചടി വകുപ്പിന്റെ നീക്കമെന്നായിരുന്നു ആരോപണം. ആശാ തോമസിനു കൊച്ചി കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ചുമതല നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.