മന്ത്രി കെ.സി. ജോസഫിന് എജിയുടെ നോട്ടീസ്
മന്ത്രി കെ.സി. ജോസഫിന് എജിയുടെ നോട്ടീസ്
Thursday, September 3, 2015 12:53 AM IST
കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകരെയും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെയും വിമര്‍ശിച്ചു ഹൈക്കോടതിയില്‍ ജസ്റീസ് അലക്സാണ്ടര്‍ തോമസ് നടത്തിയ പരാമര്‍ശത്തോടു ഫേസ്ബുക്കിലൂടെ പ്രതികരിച്ച സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനെതിരേ നോട്ടീസ്. കോടതിയലക്ഷ്യ നടപടി തുടങ്ങാന്‍ അനുമതി തേടുന്ന പരാതിയുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മുഖേനയോ നേരിട്ടോ ഹാജരാകുന്നതിനു മന്ത്രിക്ക് അഡ്വക്കറ്റ് ജനറല്‍ നോട്ടീസ് നല്‍കിയത്.


മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ് നിരവധിയാളുകള്‍ വായിച്ചെന്നും ജൂലൈ 25ന് സംസ്ഥാനത്തെ പല പ്രമുഖ പത്രങ്ങളും ഈ ഫേസ്ബുക്ക് പോസ്റിനെ സംബന്ധിച്ചു വാര്‍ത്ത നല്‍കി. മന്ത്രിയുടെ പരാമര്‍ശം ജുഡീഷറിയുടെയും ഹൈക്കോടതിയുടെയും അന്തസിനെതിരേയാണെന്നുമാണു കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വ. ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.