അക്രമരാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണം: മന്ത്രി കെ.എം.മാണി
അക്രമരാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണം: മന്ത്രി കെ.എം.മാണി
Thursday, September 3, 2015 12:55 AM IST
കോട്ടയം: അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും ഒറ്റപ്പെടുത്തണമെന്നു കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ മന്ത്രി കെ.എം.മാണി.

യൂത്ത്ഫ്രണ്ട്-എം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനം ജനങ്ങളില്‍ എത്തിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രിന്‍സ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.മൈക്കിള്‍ ജയിംസ്, ഷാജി പാമ്പൂരി, സജി മഞ്ഞക്കടമ്പില്‍, സാജന്‍ കുന്നത്ത്, രാജേഷ് വാളിപ്ളാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.