Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പായ്ക്കറ്റ് പൊറോട്ടയ്ക്ക് അധിക ജി...
മാസപ്പടി കേസ്: കര്‍ത്തയെ ചോദ്യ...
മന്ത്രിമാർ ഇടഞ്ഞു; ആന...
എസ്ബിഐ നെല്ലിന്റെ പിആര്‍എസ് സ്വീകരിച്ച...
സർക്കാരിന്റെ പിടിവാശി: സ്വാശ്ര...
കോൺഗ്രസിനും രാഹുലിനുമെതിരേയു...
Previous
Next
Kerala News
Click here for detailed news of all items
രൂക്ഷ വിമര്‍ശനവുമായി പശ്ചിമഘട്ട ജനസംരക്ഷണ സമിതി
Friday, September 4, 2015 12:24 AM IST
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഈമാസം ഒമ്പതിനു വരാനിരിക്കെ കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ട ഇഎസ്എ അതിര്‍ത്തിനിര്‍ണയ രേഖകള്‍ വ്യക്തതയോടെ നല്‍കാത്ത സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു പശ്ചിമഘട്ട ജനസംരക്ഷണ സമിതി.
2014 ഏപ്രില്‍ മുതല്‍ കേന്ദ്രം പലതവണ കത്തുകള്‍ അയച്ചിട്ടും വനഭൂമിയും ജനവാസമേഖലയും വേര്‍തിരിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതു 123 വില്ലേജുകളിലായി വരുന്ന മുപ്പതു ലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള നിക്ഷിപ്ത താത്പര്യകാരുടെ ഇടപെടലുമുണ്ട്. ഇഎസ്എ വിഷയത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. വീഴ്ച തിരുത്താനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. അല്ലാത്തപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ നിലപാടെടുക്കും.
ആവശ്യപ്പെട്ട രേഖകള്‍ സമയബന്ധിതമായി നല്കുന്നതിനു പകരം അനാവശ്യരേഖകള് നല്കി ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ജനവാസമേഖലയെയും വനമേഖലയെയും വ്യക്തമായി വേര്‍തിരിച്ച് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി തയാറാക്കിയ മാപ്പ് പൂര്‍ണമായും അവഗണിച്ചു. മാത്രമല്ല വനംവകുപ്പിന്റെ സഹകരണത്തോടെ വനം മന്ത്രാലയവുമായി ചേര്‍ന്നു മറ്റാരുമായും ചര്‍ച്ചചെയ്യാതെ പുതിയ മാപ്പ് തയാറാക്കുകയാണു ചെയ്തത്. അക്ഷാംശ- രേഖാംശ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മാപ്പ് ആവശ്യപ്പെട്ടിടത്തു വില്ലേജുകളുടെ സര്‍വേ നമ്പരുകള്‍ നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടുമില്ല.
കേരളത്തിന്റെ സാഹചര്യത്തില്‍ ഇഎസ്എ നിര്‍ണയിക്കുന്നതു സര്‍വേ നമ്പരുകള്‍ അടിസ്ഥാനമാക്കുന്നതു പ്രായോഗികമല്ല. 43 വില്ലേജുകളിലേ പൂര്‍ണമായ സര്‍വേ നമ്പരുള്ളു. 42 വില്ലേജുകളില്‍ ഭാഗികായി സര്‍വേ നമ്പര്‍ മാത്രമാണുള്ളത്. ശേഷിക്കുന്ന 38ല്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുമില്ല. ഇക്കാര്യം സര്‍ക്കാരിനു നേരത്തേ അറിയാമെന്നിരിക്കേ സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണയിച്ചു നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്.
ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിലെ മാപ്പും മന്ത്രാലയം അക്ഷാംശ-രേഖാംശങ്ങള്‍ രേഖപ്പെടുത്തി സ്വകാര്യമായി തയാറാക്കിയ 123 വില്ലേജുകളുടെ മാപ്പും തമ്മില്‍ വലിയ വ്യത്യാസമാണുളളത്. ഈ മാപ്പാണു മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിച്ചു കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ ശ്രമം നടന്നത്. പരിസ്ഥിതി മന്ത്രാലയത്തോട് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്കാന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണു മുഖ്യമന്ത്രിയും ഉമ്മന്‍ വി. ഉമ്മനും അടക്കമുള്ളവര്‍ പറയുന്നത്.
2014 മാര്‍ച്ചില്‍ നേരത്തേ സമര്‍പ്പിച്ച ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മാപ്പില്‍ 123 വില്ലേജുകളിലെ വനമേഖലയുടെ അതിര്‍ത്തി വിശദാംശങ്ങള്‍ അടയാളപ്പെടുത്തി നല്‍കാനാണു കേന്ദ്രം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നത്. ഇതാണ് അട്ടിമറിക്കപ്പെട്ടതും സ്വന്തമായി തയാറാക്കിയ മാപ്പ് സമര്‍പ്പിക്കാന്‍ ശ്രമം നടന്നതും. ഉദ്യോഗസ്ഥതലത്തിലും നടന്ന ഗൂഢാലോചനയിലാണു ജനവാസമേഖലയെ റിസര്‍വ് വനമേഖലയാക്കി കൃത്രിമം നടത്തിയിരിക്കുന്നതെന്നും സമിതി ഭാരവാഹികളായ ഫാ. ആന്റണി കൊഴുവനാല്‍, പ്രഫ.ചാക്കോ കാളംപറമ്പില്‍, ഫാ.ഏബ്രഹാം കാവില്‍പുരയിടത്തില്‍, സി.ജെ. ടെന്നിസണ്‍ എന്നിവര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലെയും വനമേഖലകളുടെ വിശദാംശം സമര്‍പ്പിക്കുന്നതിനു പകരം കേവലം 123 വില്ലേജുകളെ മാത്രം വനമായി ചിത്രീകരിച്ചു മറ്റു പ്രദേശങ്ങളെ രക്ഷപ്പെടുത്താനുള്ള ഗൂഢതന്ത്രത്തെ തിരിച്ചറിയണം. നിക്ഷിപ്ത താത്പര്യക്കാരുടെ ഇഷ്ടാനുസരണം 123 വില്ലേജുകള്‍ക്കു പുറത്തുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെ ഒഴിവാക്കി ഈ വില്ലേജുകളില്‍പ്പെട്ട ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി പ്രാധാന്യമുണ്െടന്നു വരുത്തിത്തീര്‍ത്തു രക്ഷപ്പെടാനുള്ള ശ്രമത്തെ ജനം തിരിച്ചറിയുമെന്നും പ്രതികരിക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി വരെ കേന്ദ്രം ആവശ്യപ്പെട്ട രീതിയില്‍ അതിര്‍ത്തി നിര്‍ണയിച്ചു നല്‍കാതെ അവസാന നിമിഷം വനംപരിസ്ഥിതി മന്ത്രാലയം ഉണ്ടാക്കിയ കൃത്രിമ മാപ്പ് സമര്‍പ്പിക്കാനുള്ള താത്പര്യം ഇതിനു പിന്നിലുണ്േടായെന്നു സംശയം നിലനില്‍ക്കുന്നതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി: ഹൈറേഞ്ച് സംരക്ഷണസമിതി
ചെറുതോണി: പരിസ്ഥിതി ലോല പട്ടികയില്‍നിന്നു കേരളത്തിലെ 123 വില്ലേജുകളിലെ ജനങ്ങളെ രക്ഷിച്ചെടുക്കാന്‍ ലഭിച്ച സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരേ അതിശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ മുഴുവന്‍ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രിയെപ്പോലും ഉദ്യോഗസ്ഥ സമ്മര്‍ദത്തിലാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. വനം മാത്രമേ ഇഎസ്എ ആയി പരിഗണിക്കുകയുള്ളൂ എന്ന മുഖ്യമന്ത്രി നല്കിയ ഉറപ്പ് കാറ്റില്‍പറത്തിയ ഗൂഢാലോചനക്കാരെ വെളിച്ചത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണം. വനത്തിന് പുറത്തുള്ള പുറമ്പോക്കും ചതുപ്പും തരിശും കൈത്തോടും പുഴയും നോമാന്‍സ് ലാന്‍ഡും (ആരുടെയും കൈവശമല്ലാത്ത ഭൂമി) ഇഎസ്എ ആണെന്ന് രേഖപ്പെടുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത് ആര്‍ക്കുവേണ്ടിയാണ്. തെറ്റുകളുടെ കൂമ്പാരമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തണം.
കേരളത്തിലെ 123 വില്ലേജുകളിലെ കൃഷികളും ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി വനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിച്ച് റിപ്പോര്‍ട്ടും ഭൂപടവും തയാറാക്കി നല്‍കുക എന്നത് അസാധ്യമായ കാര്യമല്ല. എന്നിട്ടും ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിലൂടെ കൃഷിക്കാരുടെ ജീവിതപ്രശ്നങ്ങളെ ലാഘവബുദ്ധിയോടു കൂടിയാണ് സമീപിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ദുരന്തങ്ങള്‍ ഏതെങ്കിലും നിലയില്‍ ജില്ലയിലെ കൃഷിക്കാര്‍ക്ക് നേരിടേണ്ടിവന്നാല്‍ അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനായിരിക്കും.
കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുന്നത് ന്യായീകരിക്കാനാവില്ല. ഒമ്പതിന് അന്തിമവിജ്ഞാപനം വരാനിരിക്കെ അത്യന്തം ഗുരുതരമായ സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ജൂലൈ 30ന് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ നിരാകരിച്ചതിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരുടെ ഇടപെടല്‍ ഉണ്െടന്ന സംശയം ബലപ്പെടുകയാണ്. അന്തിമ വിജ്ഞാപനത്തിനു ദിവസങ്ങള്‍മാത്രം അവശേഷിക്കെ സര്‍ക്കാര്‍ കര്‍ഷക അവഗണന തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഫാ. കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
പശ്ചിമഘട്ട ജനതയെ ക്രൂശിക്കുന്നു: ഇന്‍ഫാം
കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാനിരിക്കെ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതകളും ദുരൂഹതകളും ജനവിരുദ്ധ സമീപനങ്ങളുമുണ്െടന്ന് ഇന്‍ഫാം സൂചിപ്പിച്ചതു ശരിയാണെന്നു തെളിഞ്ഞെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പശ്ചിമഘട്ട ജനതയെ ക്രൂശിക്കുകയാണ്. ഉദ്യോഗസ്ഥരും പരിസ്ഥിതി മൌലികവാദികളും ചേര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശങ്ങളെ അട്ടിമറിച്ചു. ഈ ഗൂഢാലോചനയില്‍ സര്‍ക്കാരിന്റെ പങ്കും സംശയിക്കണം. അവസാന മണിക്കൂറില്‍ സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശവും ഡല്‍ഹിയാത്രയും എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
123 വില്ലേജുകളില്‍ കോട്ടയം ജില്ലയിലെ നാലു വില്ലേജുകളില്‍ വനമില്ലാത്തതിനാല്‍ പരിസ്ഥിതി ലോലമല്ലെന്നു സൂചിപ്പിച്ച് ഒഴിവാക്കി 119 വില്ലേജുകളുടെ വിശദാംശങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളുടെ പരാമര്‍ശം വന്നതില്‍ ദുരൂഹതയുണ്ട്.
വനാതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ മാത്രമാണുകേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഈ അതിര്‍ത്തികള്‍ അക്ഷാംശവും രേഖാംശവും പ്രകാരം രേഖപ്പെടുത്തണമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനു ശ്രമിക്കാതെ ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തതും നിയമപരമായി നിലനില്‍ക്കാത്തതും സര്‍ക്കാര്‍ തള്ളിക്കളഞ്ഞതുമായ സോണ്‍ ഒന്നിലും രണ്ടിലും ഉള്‍പ്പെടുന്ന 120 പഞ്ചായത്തുകളുടെയും വിവരങ്ങള്‍കൂടി ചേര്‍ത്ത് 123 വില്ലേജുകള്‍ക്കൊപ്പം കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നില്‍ ചില അജന്‍ഡകള്‍ സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പായ്ക്കറ്റ് പൊറോട്ടയ്ക്ക് അധിക ജിഎസ്ടി വാങ്ങരുത്
മാസപ്പടി കേസ്: കര്‍ത്തയെ ചോദ്യം ചെയ്തു
മന്ത്രിമാർ ഇടഞ്ഞു; ആനകളെ വീണ്ടും പരിശോധിക്കില്ല
എസ്ബിഐ നെല്ലിന്റെ പിആര്‍എസ് സ്വീകരിച്ചുതുടങ്ങി, വില വേഗത്തില്‍ ലഭ്യമാക്കണമെന്ന് നെല്‍കര്‍ഷകര്‍
സർക്കാരിന്റെ പിടിവാശി: സ്വാശ്രയ നഴ്സിംഗ് പ്രവേശനത്തിന് ഏകജാലകം ഉപേക്ഷിക്കാൻ മാനേജ്മെന്റ്
കോൺഗ്രസിനും രാഹുലിനുമെതിരേയുള്ള പിണറായിയുടെ ആക്ഷേപം ബിജെപിയെ പ്രീതിപ്പെടുത്താൻ: സതീശൻ
തദ്ദേശ സ്ഥാപനങ്ങൾക്ക് ആദ്യഗഡുവായി 1905 കോടി അനുവദിച്ചു
ഉയർന്ന താപനിലയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
കെഎസ്ആർടിസി ബസുകളിൽ ബഹുഭാഷാ ബോർഡുകൾ
കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി
അസി.പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചവര്‍ പ്രതിസന്ധിയില്‍
ഇലക്ഷന് വീഡിയോ സര്‍വൈലന്‍സ് ടീമിന്റെ വാഹനത്തിനു മുകളിലേക്കു മരം വീണു
വിദേശജോലി വാഗ്ദാനം ചെയ്ത് ഏഴു കോടി തട്ടിയയാൾ അറസ്റ്റിൽ
കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു; ഏഴുപേർക്ക് പരിക്ക്
അറബിക്കടലോരത്ത് പോരാട്ടത്തിരമാല
മലപ്പുറത്ത് അടിയൊഴുക്കുകളില്ല
കെ.കെ. ശൈലജയ്ക്കെതിരേയുള്ള വ്യാജ പ്രചാരണം: ന്യൂമാഹിയിൽ ലീഗ് നേതാവിനെതിരേ കേസ്
പെട്ടി, പെട്ടി... ബാലറ്റ് പെട്ടി!
രാഷ്ട്രീയ പാര്‍ട്ടികള്‍ ‘തെറിപ്പടകളെ’ പിരിച്ചുവിടണം: സി.പി. ജോണ്‍
വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി; 20ന് പൂര്‍ത്തിയാകും
കാസർഗോഡ് എല്‍ഡിഎഫിനു പുലിവാലായി വിവാദ പ്രചാരണ വീഡിയോ
‘വീട്ടിൽ വോട്ട് ’ തുറന്ന സഞ്ചിയിലേതു ഗുരുതരമെന്നു കോണ്‍ഗ്രസ്; ക്രമക്കേടില്ലെന്ന് കമ്മീഷൻ
വ്യാജ വാർത്ത : പ്രതിരോധത്തിന് മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ
രാജ്യമാകെ കാറ്റ് മാറിവീശുന്നു: എ.കെ. ആന്റണി
യുഡിഎഫ് മുഴുവന്‍ സീറ്റിലും വിജയിക്കും: സി.പി. ജോണ്‍
പി.കെ. ശ്രീമതിക്കും പത്രത്തിനും ചാനലിനുമെതിരേ നിയമനടപടി സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ
ശൈലജയ്ക്കെതിരേയുള്ള സൈബർ സംഘം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ: വി.കെ. സനോജ്
സാമ്പിള്‍ കസറി ; നാളെ കണ്‍നിറയെ പൂരം
കെ ഫോണ്‍: വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു
പ്രതിസന്ധികളെ അതിജീവിച്ച് സില്‍ജ ജോസിന്റെ വിജയം
മോന്സൻ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
മെഡിസെപ്പിലെ അപാകതകൾ ഉടൻ പരിഹരിക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കെ.ജി. ജയൻ ഇനി ഓർമ
അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു
ബോചെയുടെ യാചകയാത്ര സിനിമയാകുന്നു
ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ പോലീസ് ഇന്‍സ്പെക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
വിസിയുടെ വിലക്കു ലംഘിച്ച് ബ്രിട്ടാസിന്റെ പ്രഭാഷണം; ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ലെന്ന് എംപി
എല്‍. വിദ്യക്ക് ഫോട്ടോബയോളജി സൊസൈറ്റി യംഗ് സയന്റിസ്റ്റ് അവാര്‍ഡ്
കീം-2024 അപേക്ഷ തീയതി നീട്ടി
നടിയെ ആക്രമിച്ച കേസ് : ദിലീപിനു തിരിച്ചടി
നക്ഷത്രദീപം അണഞ്ഞു
മന്ത്രിസഭാ യോഗം ഇന്ന്
സിദ്ധാർഥന്റെ മരണം: സിബിഐക്കു കൈമാറുന്ന പോലീസ് നടപടികളിൽ വീഴ്ചയില്ലെന്നു ഡിജിപിയുടെ റിപ്പോർട്ട്
മാസപ്പടി: നിയമസഭാ ചോദ്യങ്ങൾക്ക് 80-ാം ദിവസവും മൗനം തുടർന്നു മുഖ്യമന്ത്രി
രാജ്യാന്തര തൊഴിലവസരങ്ങൾ: പുതിയ കോഴ്സുകള്‍ ആരംഭിക്കുമെന്ന് കാത്തലിക് എൻജിനിയറിംഗ് കോളജ് അസോ.
കതിർമഴ ചൊരിയുന്ന സംഗീതമേഘം
മാസപ്പടി കേസ്: സിഎംആര്‍എലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ വിശദീകരണം തേടി
ഉയർന്ന താപനില സാധ്യത 11 ജില്ലകളിൽ യെല്ലോ അലർട്ട്
വേനൽമഴ ശക്തമാകുന്നു; രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
ഈസി വാക്കോവറിൽ ഒതുങ്ങാതെ ആലത്തൂർ
കൊല്ലത്തു പോരാട്ടം ‘സൂപ്പർഹിറ്റ് ’
ഡബിൾ ഡെക്കർ ട്രെയിൻ കേരളത്തിലേക്ക്
ബിജെപി നടത്തുന്നത് മാഫിയ പ്രവർത്തനം: യെച്ചൂരി
അതിജീവന പാഠമായി ശാരിക
പ്രധാനമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ വർഗീയത മാത്രം: മുഖ്യമന്ത്രി
മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു: രമേശ്
വടകരയില്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് ഹർജി
വീണ്ടും പണികൊടുത്ത് മൈക്ക്; ചൂടാകാതെ മുഖ്യമന്ത്രി
ഇടുക്കിയുടെ മണ്ണില്‍ പൊന്ന് വിളയിക്കാൻ
പ്രിയങ്ക ഗാന്ധി 20നു കേരളത്തിലെത്തും
യുഡിഎഫ് കേരളം തൂത്തുവാരും: രമേശ് ചെന്നിത്തല
വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
രാജ്യത്തൊരിടത്തും ബിജെപി തരംഗമില്ല: ഡി.കെ. ശിവകുമാർ
മാഹിയിൽ പരസ്യപ്രചാരണം ഇന്ന് സമാപിക്കും
അശ്ലീല സൈബര്‍ ആക്രമണത്തിനു പിന്നില്‍ യുഡിഎഫ്: എം.വി. ഗോവിന്ദന്
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നതു കോണ്‍ഗ്രസിനു രാഷ്ട്രീയ വ്യക്തത ഇല്ലാത്തതിനാൽ: ഡി. രാജ
അഭിമാനനേട്ടങ്ങള്‍ സമ്മാനിച്ച് പടിയിറക്കം
സർപ്രൈസ്, സൂപ്പർ, കൂൾ... സിദ്ധാർഥ്
പാൽപ്പായസത്തിന്റെ നാട്ടിൽനിന്ന് സിവിൽ സർവീസിൽ സ്വർണത്തിളക്കവുമായി പാർവതി
റാങ്ക് തിളക്കത്തിൽ മഞ്ജുഷ
കോഴിക്കോട് എൻഐടി വിവാദം: ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഗുരുതര ക്രമക്കേടുകൾ
പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം
മദ്യപിച്ച് ജോലിക്കെത്തി; കെഎസ്ആർടിസിയിൽ 100 ജീവനക്കാർക്കെതിരേ നടപടി

More from other section
നാളെ ആദ്യഘട്ട വിധിയെഴുത്ത്
National
യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
International
സ്വര്‍ണവിലയില്‍ മാറ്റമില്ല
Business
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
Sports

Latest News
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
Latest News
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
പാനൂര്‍: മോദിക്കും സംഘപരിവാറിനും എതിരേ ഒന്നും പറയാതെ കോണ്‍ഗ്രസിനും രാ...
Top