മീനച്ചില്‍ ഈസ്റ് അര്‍ബന്‍ ബാങ്കിന്റെ സേവനം മഹത്തരം: മന്ത്രി രമേശ് ചെന്നിത്തല
മീനച്ചില്‍ ഈസ്റ് അര്‍ബന്‍ ബാങ്കിന്റെ സേവനം മഹത്തരം: മന്ത്രി  രമേശ് ചെന്നിത്തല
Friday, September 4, 2015 12:24 AM IST
പൂഞ്ഞാര്‍: ബാങ്കിംഗ് സൌകര്യം കൂടുതല്‍ എളുപ്പത്തിലാക്കാന്‍ മീനച്ചില്‍ ഈസ്റ് അര്‍ബന്‍ ബാങ്ക് നടത്തുന്ന സേവനങ്ങള്‍ മഹത്തരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാങ്ക് പൂഞ്ഞാര്‍, പനയ്ക്കപ്പാലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന എടിഎം കൌണ്ടറുകള്‍, ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി എന്നീ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ എവിടെനിന്നും ഏതു ബാങ്കിന്റെ എടിഎം കൌണ്ടറില്‍നിന്നും ഇടപാടുകാരനു പണം പിന്‍വലിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തി മീനച്ചില്‍ ഈസ്റ് ബാങ്ക് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി.സി. ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. ജോസ് വലിയമറ്റം എടിഎം കാര്‍ഡ് പ്രകാശനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം എടിഎം കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, ജില്ലാ പഞ്ചായത്ത് മെംബര്‍ ബീനാമ്മ ഫ്രാന്‍സിസ്, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എന്‍.കെ. വിജയന്‍, അഡ്വ. ജോമോന്‍ ഐക്കര, കെ.എസ്. ജയപ്രകാശ്, ബേബി അറയ്ക്കപ്പറമ്പില്‍, ലിസി സെബാസ്റ്യന്‍, ജോര്‍ജ് മാത്യു, പി.എന്‍. ദാസപ്പന്‍, സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ചെയര്‍മാന്‍ കെ.എഫ്. കുര്യന്‍ കളപ്പുരയ്ക്കല്‍പറമ്പില്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ചാക്കോ മാത്യു നന്ദിയും പറഞ്ഞു. ജനറല്‍ മാനേജര്‍ എബിന്‍ എം. ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.