ജസ്റീസ് ബാലകൃഷ്ണന്‍ നായര്‍ വിരമിച്ചു
Friday, September 4, 2015 12:32 AM IST
തിരുവനന്തപുരം: സര്‍വീസില്‍ നിന്നു വിരമിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പ്രഥമ ചെയര്‍മാന്‍ ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായര്‍ക്കു ട്രൈബ്യൂണല്‍ ആസ്ഥാനത്തെ ഒന്നാം നമ്പര്‍ കോര്‍ട്ടില്‍ വച്ച് ഔദ്യോഗിക യാത്രയയപ്പു നല്‍കി. കെഎടി അംഗങ്ങളായ മാത്യു സി.കുന്നുങ്കല്‍, ജോസ് കെ. സിറിയക് രജിസ്ട്രാര്‍മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള ഹൈക്കോടതി ജഡ്ജിയായി എട്ടര വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് 2010 സെപ്റ്റംബര്‍ മൂന്നിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രഥമ ചെയര്‍മാനായി അദ്ദേഹം ചുമതലയേറ്റത്. എറണാകുളത്ത് കെഎടിക്ക് ബഞ്ച് അനുവദിച്ചതും ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ സ്ഥാപിച്ചതും ഉള്‍പ്പെടെ കെഎടിയെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജസ്റീസ് ബാലകൃഷ്ണന്‍ നായര്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കാലയളവില്‍ പരിഗണിച്ച 21,000 കേസുകളില്‍ 12711 കേസുകള്‍ക്കു തീര്‍പ്പുക ല്പിക്കാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.