നല്ല ഭാഷ ശക്തിയാണ്: എം. ലീലാവതി
നല്ല ഭാഷ ശക്തിയാണ്: എം. ലീലാവതി
Friday, September 4, 2015 12:35 AM IST
കൊച്ചി: ഭാഷയുടെ ശക്തി തിരിച്ചറിയുന്നതിലൂടെ ജീവിതവിജയം നേടാനാകുമെന്നു സാഹിത്യകാരിയും നിരൂപകയുമായ ഡോ.എം. ലീലാവതി. കേരള മീഡിയ അക്കാദമി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ.ലീലാവതി.

സത്യത്തെയും നയത്തെയും സന്തുലനം ചെയ്യുന്ന ഞാണിന്മേല്‍കളിയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനം. ഈ സാഹചര്യത്തിനു ഭാഷാചാതുര്യം ഓരോ പത്രപ്രവര്‍ത്തകരും സ്വായത്തമാക്കണം. ആത്മരക്ഷയ്ക്കുള്ള ആയുധം കൂടിയാണു ഭാഷ. നല്ല ഭാഷയുടെ ശക്തി തിരിച്ചറിഞ്ഞ പലരും നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം പ്രതീകാത്മകമായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്െടങ്കിലും വിപ്ളവാത്മകമായ പരിവര്‍ത്തനം ഭാഷയില്‍ðഇനി അധികം ഉണ്ടാകാനില്ലെന്നു ഡോ.ലീലാവതി പറഞ്ഞു.


കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷതവഹിച്ചു. മീഡിയ അക്കാഡമി സെക്രട്ടറി എ.എ. ഹക്കിം, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അസിസ്റന്റ് സെക്രട്ടറി എന്‍.പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.