ഡിസി ബുക്സിന്എഫ്ഐപി ദേശീയ പുരസ്കാരം
Friday, September 4, 2015 12:37 AM IST
കോട്ടയം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ളിഷേഴ്സ് ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ മികച്ച പുസ്തക നിര്‍മിതിക്കു നല്‍കുന്ന ദേശീയ പുരസ്കാരങ്ങളില്‍ ആറെണ്ണം ഡിസിബുക്സ് നേടി. ബാലസാഹിത്യം, റഫറന്‍സ് വിഭാഗം, പാഠപുസ്തകം, മാസിക എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും ജാക്കറ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ് ഡിസിബുക്സിനു ലഭിച്ചത്. ഒഎന്‍വി കുറുപ്പിന്റെ സൂര്യമരണം (ജാക്കറ്റ് വിഭാഗം), റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും (ബാലസാഹിത്യം). പ്രഫ. എസ്. ശിവദാസ് എഴുതിയ സയന്‍സ് ആക്ടിവിറ്റി ബാങ്ക് (റഫറന്‍സ് വിഭാഗം), ഡിസി ബുക്സ് മലയാള പാഠാവലി (പാഠപുസ്തക വിഭാഗം) എന്നിവയാണു പുരസ്കാരം ലഭിച്ച പുസ്തകങ്ങള്‍. ഇംഗ്ളീഷ് മാസിക വിഭാഗത്തില്‍ ട്രാവല്‍ ആന്‍ഡ് ഫ്ളവേഴ്സ്, മലയാള മാസിക വിഭാഗത്തില്‍ എമര്‍ജിംഗ് കേരള എന്നിവയും പുരസ്കാരം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.