പ്രഫ. കെ.എം. ചാണ്ടി ഫൌണ്േടഷന്‍ ഉദ്ഘാടനം ഏഴിന്
Friday, September 4, 2015 12:37 AM IST
പാലാ: സ്വാതന്ത്യ്രസമരസേനാനിയും മുന്‍ ഗവര്‍ണറുമായിരുന്ന പ്രഫ. കെ.എം. ചാണ്ടിയുടെ സ്മരണാര്‍ഥം സ്ഥാപിതമായിരിക്കുന്ന പ്രഫ. കെ.എം. ചാണ്ടി ഫൌണ്േടഷന്റെ ഉദ്ഘാടനം ഏഴിനു രാവിലെ 10.30 നു പാലാ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിക്കും. മേഘാലയ മുന്‍ ഗവര്‍ണര്‍ ഡോ. എം.എം. ജേക്കബ് സ്മാരക പ്രഭാഷണവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണവും നടത്തും. ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ്, അഡ്വ. ടോമി കല്ലാനി എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.