എം.ഇ. ഹസൈനാര്‍ക്ക് പുരസ്കാരം
എം.ഇ. ഹസൈനാര്‍ക്ക്  പുരസ്കാരം
Friday, September 4, 2015 12:38 AM IST
കാക്കനാട്: പ്രമുഖ സഹകാരിയും കണയന്നൂര്‍ കാര്‍ഷിക വികസന ബാങ്ക്, അയ്യനാട് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റുമായ എം.ഇ. ഹസൈനാര്‍ക്കു ഡല്‍ഹി ആസ്ഥാനമായുള്ള കൃഷക് ഭാരതി സഹകരണ പ്രസ്ഥാനത്തിന്റെ സഹകരിത വിഭൂഷണ്‍ പുരസ്കാരം. 1,01,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം 23ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സംസ്ഥാനത്തുനിന്ന് ഒരാള്‍ മാത്രമാണു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.