ചെറുവത്തൂര്‍ വിജയാ ബാങ്ക് കൊള്ള : സ്വര്‍ണം ചെര്‍ക്കളയിലെ കിണറില്‍നിന്നു കണ്െടടുത്തു
Sunday, October 4, 2015 11:53 PM IST
ചെറുവത്തൂര്‍: വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍നിന്നു കൊള്ളയടിച്ച സ്വര്‍ണം കാസര്‍ഗോഡ് ചെര്‍ക്കളയിലെ കിണറില്‍നിന്നു ചാക്കില്‍ക്കെട്ടി തള്ളിയ നിലയില്‍ പോലീസ് കണ്െടടുത്തു.

കവര്‍ച്ചാ കേസിലെ മുഖ്യപ്രതി കുടക് സ്വദേശി അബ്ദുള്‍ ലത്തീഫിനെ പോലീസ് അറസ്റ്ചെയ്തു. അബ്ദുള്‍ ലത്തീഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണു സ്വര്‍ണം കണ്െടത്തിയത്. 2010ല്‍ കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറിയില്‍നിന്നു 15 കിലോഗ്രാം സ്വര്‍ണവും എഴു ലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് അബ്ദുള്‍ ലത്തീഫെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം എടിഎം കൌണ്ടര്‍ കൊള്ള നടത്തിയ കേസിലെ മുബഷീര്‍, കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡിലെ അബ്ദുള്‍ ഖാദര്‍ എന്നിവരെയും പോലീസ് ഇന്നലെ രാത്രിയോടെ കസ്റഡിയിലെടുത്തു. ബാങ്ക് കൊള്ള കേസിലെ മറ്റു പ്രതികളായ മൂന്നുപേര്‍ കൂടി പോലീസ് വലയിലായിട്ടുണ്ട്.


കൊള്ളചെയ്ത കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കണ്െടടുത്തതോടെ കേസില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണുണ്ടായിട്ടുള്ളത്. കവര്‍ച്ച നടന്ന് ഒരാഴ്ചയ്ക്കുളില്‍ കേസില്‍ പ്രധാനികളെ അറസ്റ് ചെയ്തു തൊണ്ടിമുതല്‍ കണ്െടടുക്കാന്‍ കഴിഞ്ഞതു പഴുതടച്ചുള്ള അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ കൊണ്ടാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.